കോട്ടോപ്പാടം: കോട്ടോപ്പാടം നമ്പര്‍ രണ്ട് വില്ലേജ് ഓഫിസില്‍ നിന്നും ആലപ്പുഴ ജില്ലയിലേക്ക് സ്ഥലം മാറിപോകുന്ന വില്ലേജ് ഓഫിസര്‍ എം.സാബുവിന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി നാട്. മികച്ച സേ വനത്തിനൊപ്പം ജനകീയ ഇടപെടലുകളിലൂടെയും പ്രിയങ്കരനായി മാറിയ വില്ലേജ് ഓഫിസര്‍ക്ക് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്. ആര്യ മ്പാവ് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് അങ്കണത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍ അധ്യക്ഷനായി.
അപേക്ഷകളിലും പരാതികളിലും സമയബന്ധിതമായി തീര്പ്പുകല്പ്പിക്കുന്നതിലും റെവന്യു വകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ക്രിയാത്മകമായ പങ്കുവഹിച്ച ഉദ്യോ ഗസ്ഥനാണ് സാബു. സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായതും താലൂ ക്കില്‍ ഏറ്റവുമാദ്യം കോട്ടോപ്പാടം രണ്ട് വില്ലേജില്‍ എസ്.ഐ.ആര്. നടപടികള്‍ പൂര്‍ത്തിയാക്കി യതും ഇദ്ദേഹത്തിന്റെ കാലയളവിലാണ്. പുതിയ ബൂത്തുകളുടെ ക്രമീകരണം ഉള്‍പ്പടെ നിയമ സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും മികച്ച സേവനമാണ് കാഴ്ചവെച്ചത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം പോറ്റൂര്‍ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. മുരളീധരന്, കെ. ജസീന, പി.കുഞ്ഞിമുഹമ്മദ്, കെ.ആസിഫ് അലി, കൃഷി ഓഫിസര്‍ സി.കെ. ഷഹന, പാറയില്‍ മുഹമ്മദലി, കെ.ജി ബാബു, ഹമീദ് കൊമ്പത്ത്, പി. മൊയ്തീന്, സി.കെ സുബൈര്‍, നിജോ വര്‍ഗീസ്, സമീര്‍ കൊല്ലം, അക്കര മുഹമ്മദ്, വില്ലേജ് ഓഫിസര്‍ ഇന്‍ ചാര്‍ജ് ടി.പി ഷിമി, കെ.ലുഖ്മാന്, എം.കെ.ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
