തിരുവനന്തപുരം: ദേശീയപാതകളിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ച് സര്‍ക്കാര്‍.ജില്ലാ അടിസ്ഥാനത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തി നകം പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഓരോ ജില്ലയിലെയും ദേശീയപാതാ നിര്‍മാണവും സുരക്ഷയും ഈ കമ്മിറ്റി വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
തൃശൂര്‍, മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളില്‍ അടുത്തിടെ ഉണ്ടായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍എച്ച്എഐ അധികൃതര്‍, പൊലിസ്, മോട്ടോര്‍ വാഹന വകുപ്പ്, ജില്ലാ കലക്ടര്‍മാര്‍ എന്നിവരുടെ അടിയന്തര യോഗം മന്ത്രി വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ അപകട ങ്ങളുടെ കാരണങ്ങള്‍ വിലയിരുത്തുകയും ഉടന്‍ നടപ്പാക്കേണ്ട സുരക്ഷാ നടപടികള്‍ തീരുമാനിക്കുകയും ചെയ്തു.
എന്‍എച്ച്-66 ഉള്‍പ്പെടെയുള്ള ദേശീയപാതകളില്‍ നിര്‍മാണത്തിലിരിക്കുന്നതും പണി പൂര്‍ത്തി യായതുമായ സ്ഥലങ്ങളില്‍ വാണിങ് സൈനേജ്, ബാരിയര്‍, ലൈറ്റിങ്, റിഫ്ലക്ടര്‍ എന്നിവ ഉടന്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡിന്റെ വശങ്ങളില് വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. ബ്ലാക്ക് സ്പോട്ടുകളില്‍ ഹ്രസ്വകാല സുരക്ഷാ ക്രമീകരണങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി വേ സൈഡ് അമെനിറ്റീസ് പദ്ധതികള്‍ നടപ്പിലാക്കും. പ്രധാന സ്ഥലങ്ങളില്‍, പ്രത്യേകിച്ച് സ്കൂള്‍ പരിസരങ്ങളില്‍, ഫുട്ഓവര്‍ ബ്രിഡ്ജുകള്‍ പണിയും. അമിതവേഗത്തിനും തെറ്റായ പാര്‍ക്കിങ്ങിനുമെതിരെ നിരീക്ഷണവും പരിശോധനയും ശക്തിപ്പെടുത്തും. രാത്രിയില്‍ പ്രത്യേക സ്പീഡ് ചെക്കുകളും പരിശോധനകളും നടത്തും. എന്‍.എച്ച്.എ.ഐയുമായും മറ്റ് വകുപ്പുകളുമായും ചേര്‍ന്ന് ജോയിന്റ് മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
