മണ്ണാര്‍ക്കാട്: കെ.എസ്.ടി.എ. മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനവും പ്രവര് ത്തക കണ്‍വെന്‍ഷനും സംഘടിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എം. എ അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് സബ്ജില്ലാ പ്രസിഡന്റ് ടി.ആര് രജനീഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി ഭക്തഗിരീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ മണികണ്ഠന്, ജി.എന്‍ ഹരിദാസ്, മിനി ജോണ്‍, ജില്ലാ കമ്മിറ്റി അംഗം വി.ഉഷാദേവി, സബ്ജില്ലാ സെക്രട്ടറി പി.യൂസഫ്, ട്രഷറര്‍ എ. ആര് രാജേഷ്, കെ.ജയപ്രകാശ്, എ.ആര് രവിശങ്കര്‍, എം.കൃഷ്ണ ദാസ്, പി.എം മധു, ലിഷാദാസ്, എ.മുഹമ്മദാലി, എയ്ഡഡ് സൊസൈറ്റി പ്രസിഡന്റ് ടി.പി സഷീര്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലിഷാദാസ് സ്പോണ്സര് ചെയ്ത സൗണ്ട് സിസ്റ്റവും ജി.എന്‍. ഹരിദാസ്, മിനി ജോണ്‍, വി ഉഷാദേവി, സി.കെ ജയശ്രീ എന്നിവ ര്‍ സ്പോണ്സര് ചെയ്ത ഫര്‍ണിച്ചറുകളും ചടങ്ങില്‍ ഏറ്റുവാങ്ങി.
