അഗളി: അട്ടപ്പാടി ഭവാനിപ്പുഴയില്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ചനിലയില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ കേസില്‍, യുവതിക്കൊപ്പം താമസിച്ചിരുന്ന ആളെ കേരള പൊലിസ് പശ്ചിമബംഗാളിലെത്തി പിടികൂടി. പശ്ചിമബംഗാള്‍ അലിപുര്‍ദ്വാര്‍ സ്വദേശി പ്രവോദ് ദാസി (35)നെയാണ് അഗളി എസ്.ഐ. അര്‍ഷാദിന്റെ നേതൃത്വത്തില്‍ പൊ ലിസുകാരായ സുബിന്, സഹദ് എന്നിവരടങ്ങിയ സംഘം കസ്റ്റഡിയിലെടുത്തത്.
യുവാവിനെ പ്രാദേശിക കോടതിയില്‍ ഹാജരാക്കിയശേഷം കേരളത്തിലേക്ക് എത്തിക്കാനാണ് പൊലിസിന്റെ നീക്കം. അതിനിടെ കൊല്ലപ്പെട്ടവര്‍ പശ്ചിമബംഗാള്‍ സ്വദേശികളായ പ്രോണിത (35), ജോഹിത (4) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ബന്ധുക്കള്‍ അഗളിയിലെ ത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.
ഒരു മാസത്തോളമായി ഈ യുവതിക്കൊപ്പം അട്ടപ്പാടിയില്‍ താമസിച്ചുവരികയായിരുന്നു പ്രവോദ് ദാസ്. കഴിഞ്ഞ ബുധനാഴ്ചമുതല്‍ മൂവരെയും കാണാനില്ലെന്ന വിവരത്തെ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടുന്നതിലേക്ക് പൊലിസെത്തിയത്. കൊല പാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രവോദിനെ അട്ടപ്പാടിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്താലെ കൊലപാതകങ്ങളുടെ ചുരളഴിയൂവെന്നാണ് പൊലിസില്‍ നിന്നും ലഭ്യമാകുന്ന വിവരം. ഞായറാഴ്ചയാണ് ഭവാനിപ്പുഴയിലെ ചീരക്കടവ് ഭാഗത്ത് മൂന്ന് ചാക്കുകെ ട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. അഗളി ഡി.വൈ.എസ്.പി. ആര്. അശോകിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
