കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് മേഖല വിദ്യാരംഗം സര്‍ഗോത്സവം കുമരംപുത്തൂര്‍ ജി.എല്‍.പി. സ്കൂളില്‍ നടന്നു.തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്തുകളിലെയും മണ്ണാര്‍ക്കാട് നഗരസഭയിലെയും 30 എല്‍.പി. വിദ്യാലയങ്ങളില്‍ നിന്നും 220 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സ്മിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ന് ജി.സുരേഷ്കുമാര്‍ അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാ രംഗം സബ് ജില്ലാ കോര്‍ഡിനേറ്റര്‍ വിനോദ് ചെത്തല്ലൂര്‍, ജില്ലാ എക്സി ക്യുട്ടിവ് അംഗം കെ.കെ മണികണ്ഠന്, വൈസ് ചെയര്മാന് ജി.എന്‍ ഹരിദാസ്, എക്സിക്യുട്ടിവ് അംഗങ്ങളായ പി.കെ ആശ, ഫിറോസ്ഖാന് പുത്തനങ്ങാടി, സജിന എം.നായര്‍, എച്ച്.എം. ഫോറം കണ്‍വീനര്‍ സിദ്ധീഖ് പാറോക്കോട്, പി.ടി.എ. പ്രസിഡന്റ് സിദ്ധീഖ് മച്ചിങ്ങല്‍, എസ്.എം.സി. ചെയര്മാന് മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.
സമാപന സമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു.കുമരംപുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മുഹമ്മദ് ഷെമീര്‍ അധ്യക്ഷനായി. സ്കൂള്‍ പ്രധാന അധ്യാപകന് സജീവ്കുമാര്‍, ജി.എന്‍ ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
കഥ, കവിത, ചിത്ര രചന, അഭിനയം എന്നീ ഇനങ്ങളില്‍ നടന്ന ശില്പശാലക്ക് പി.എം നാരായ ണന്, കെ.ജി സോമനാഥന്, സുരേഷ് ബാബു ആലിപ്പറമ്പ്, ശരത് ബാബു തച്ചമ്പാറ എന്നിവര്‍ നേതൃത്വം നല്കി.ഓരോ ഇനത്തിലും മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ട്രോഫിക ളും, പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
