മണ്ണാര്‍ക്കാട്: വിവിധ കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ച് ഓയിസ്ക ഇന്റര്‍നാഷണല്‍ മണ്ണാര്‍ക്കാട് ചാപ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളും വരുത്തിവെ ക്കുന്ന അപകടാവസ്ഥ തരണം ചെയ്യാന്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥി കളും യുവാക്കളും മുന്നിട്ടിറങ്ങണമെന്ന് മന്ത്രി പറഞ്ഞു.സൗത്ത് ഇന്ത്യ ചാപ്റ്റര്‍ മില്‍മയുമായി സഹകരിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘ടോപ്പ് ടീന്‍സ്’ മത്സരത്തിന്റെ ലോഗോപ്ര കാശനവും അദ്ദേഹം നിര്‍വഹിച്ചു.
കോളജ്, സ്കൂള്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങളെ പ്രകൃതിയെ സ്നേഹിക്കുന്നവരും ആവാസമേഖ ലയുടെ സംരക്ഷകരുമാക്കി മാറ്റുകെയന്ന ലക്ഷ്യത്തോടെയാണ് ചാപ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടു ള്ളത്. എം.ഇ.എസ്. കല്ലടി കോളജ് ബോട്ടണി വിഭാഗത്തിന്റെ സഹകരണത്തോടെ കോളജിലെ ടാഗോര്‍ഹാളില്‍ നടന്ന യോഗത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് എ.എം ശിഹാബ് അധ്യ ക്ഷനായി.ഓയിസ്ക സൗത്ത് ഇന്ത്യ എന്വയേണ്മെന്റ് പ്രൊജക്ട് ഡയറക്ടര്‍ പ്രൊഫ.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഓയിസ്ക നോര്‍ത്ത് കേരള പ്രസിഡന്റ് ഡോ.കൃഷ്ണദാസ് ചാപ്റ്റര്‍ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി പ്രവര്ത്തകന് സുജീവനം ബഷീര്‍ മാസ്റ്ററെ സംസ്ഥാന സെക്രട്ടറി ജനറല്‍ പി.പി രാംദാസ് പൊന്നാടയണിയിച്ച് ആദരിച്ചു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍ മുഖ്യാതിഥിയായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി അബ്ദുറഹ്മാന്, ബോട്ടണി വിഭാഗം മേധാവി എം.കെ നസീമ, വിവിധ ചാപ്റ്റര്‍ ഭാരവാഹികളായ കെ.പി ചന്ദ്രന്, അഡ്വ.ശാന്താദേവി, കേശവന് നമ്പൂതിരി, യു.എന്‍. ഫുഡ് സേഫ്റ്റി കണ്‍സള്‍ട്ടന്റ് ഡോ.സിനി ജോയ്സ് മാത്യു,ഓര്‍ഗാനിക് ഫാര്‍മര്‍ ശങ്കരന് നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. പ്രഥമ ഭാരവാഹികള്‍: ബി.അജിത്ത് (പ്രസിഡന്റ്), പൊന്‍ പാറ കോയക്കുട്ടി (വൈസ് പ്രസിഡന്റ്), ഡി.വിജയലക്ഷ്മി (സെക്രട്ടറി), മുഹമ്മദലി പോത്തുകാടന് (ജോയിന്റ് സെക്രട്ടറി), ഹസനത്ത് ടീച്ചര്‍ (ട്രഷറര്‍).
