ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം വ്യാഴാഴ്ച വരെ
പാലക്കാട്: സെപ്റ്റംബര്‍ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പെരുമാറ്റച്ചട്ടലംഘനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ കെ.സുധീര്‍ നിര്‍ദ്ദേശം നല്കി. തെരഞ്ഞെടു പ്പ് നടപടികള്‍ സുതാര്യമായും, സമാധാനപരമായും പൂര്‍ത്തിയാക്കണം.അതിനായി ഏഴു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ ശക്തമാക്കണമെ ന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.
പട്ടഞ്ചേരിപഞ്ചായത്തിലെ പറക്കാട്ടുചള്ള, കരിമ്പ പഞ്ചായത്തിലെ വെട്ടം, ശ്രീകൃഷ്ണപുരത്തെ രാഗംകോര്‍ണര്‍, ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ്, മലമ്പുഴ ബ്ലോക്ക് പഞ്ചായ ത്തിലെ ഹേമാംബികനഗര്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ, പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന എന്നീ വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കുമുള്ള ഉപതെരഞ്ഞെ ടുപ്പാണ് നടക്കുന്നത്.
സ്ഥാനാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ പത്ത് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരി ശോധന 11-ന് നടക്കും. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഡപ്യൂട്ടി കലക്ടര്‍ സി. എം. അബ്ദുല്‍ മജീദ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
