റെവന്യുസംഘമെത്തി ഭൂവുടമകളോട് നടപടികള്‍ വിശദീകരിച്ചു
അലനല്ലൂര്‍: വെള്ളിയാര്‍ പുഴയ്ക്ക് കുറുകെ കണ്ണംകുണ്ടില്‍ പുതിയ പാലം നിര്‍മിക്കുന്നതിനായി റെവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇതി ന്റെ ഭാഗമായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് വിശദീകരണം നല് കാനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനുമായി ചൊവ്വാഴ്ച പാലക്കാട് ലാന്‍ഡ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ എ.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. നേര ത്തെ നാലുപേരുടെ ഭൂമിയാണ് പാലം നിര്‍മാണത്തിനായി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നത്. ഒരു സര്‍വേ നമ്പര്‍ കൂടി കൂട്ടിച്ചേര്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ സ്ഥലത്തിന്റെ ഉടമ യുടെ പക്കലില്‍ നിന്നും സമ്മതപത്രം വാങ്ങാന്‍ ഉദ്യോഗസ്ഥരെത്തിയത്. ഉദ്യോഗസ്ഥരും ജന പ്രതിനിധികളും ചേര്‍ന്ന് ഭൂമി പരിശോധിക്കുകയും ചെയ്തു.
പുഴയുടെ ഇരുകരകളിലെ അഞ്ച് പേരില്‍ നിന്നായി ആകെ 29 സെന്റ് സ്ഥലമാണ് ഏറ്റെടുക്കു ന്നത്. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി സര്‍ക്കാര്‍ 1,18,16,690 രൂപ അനുവദിച്ചിട്ടു ണ്ട്. ഭൂമിയുള്ള മനുഷ്യനിര്‍മിതമായ എല്ലാ ചമയങ്ങള്‍ക്കും വിലനല്‍കുമെന്നും ഖബര്സ്ഥാന് ഉണ്ടെങ്കില്‍ മാറ്റിസ്ഥാപിക്കാനും ആവശ്യമായ തുക ഉള്‍പ്പടെ വകയിരുത്തിയിട്ടുണ്ടെന്നും സ്പെ ഷ്യല് തഹസില്‍ദാര്‍ അറിയിച്ചു. ഭൂമിയുടെ ആധാരം, അടിയാധാരം, നികുതി രശീത്, കൈവശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്, കുടിശ്ശിക സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ 11 രേഖകള്‍ തയാറാക്കിവെയ്ക്കാ നും ഭൂവുടമകളോട് നിര്‍ദേശിച്ചു. ഓഫിസില്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് രേഖകള്‍ ഹാജരാക്കുന്ന പക്ഷം കാലതാമസമില്ലാതെ തുക വിതരണം ചെയ്യും.നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക ഏജന്‍സിയുടെ നേതൃത്വത്തില്‍ പാരിസ്ഥിതിക ആഘാ ത പഠനം ഉടന്‍ നടത്തും. പാലം നിര്‍മിക്കുമ്പോള്‍ വരേണ്ട പാസേജുകള്‍, ഫുട് ഓവര്‍ ബ്രിഡ്ജ്, റാമ്പ് തുടങ്ങിയ കാര്യങ്ങള്‍ പഠനസംഘത്തെ കൃത്യമായി ബോധ്യപ്പെടുത്തി ഇവയുടെ സാന്നിധ്യം ഉറപ്പാക്കണം.ഇതില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ സന്നിഹിതരായി ബന്ധപ്പെട്ട കമ്മിറ്റിയെ അറിയിക്കേണ്ടതാണ്.
നവംബര്‍ മാസത്തില്‍ പാലം നിര്‍മാണം തുടങ്ങാനാണ് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസു ദ്ദീന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനിച്ചിട്ടുള്ളത്. പദ്ധതിക്കായി 14.14 കോടി രൂപയുടെ ഭരണാനുമതി ലഭി ച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അബ്ദുറഹ്മാന് പോത്തുകാടന്, പൊതുമരാമത്ത് പാലം വിഭാ ഗം അസി.എഞ്ചിനീയര്‍ ഗിരീഷ്, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ നാട്ടുകാര്‍ തുടങ്ങിയ വര് പങ്കെടുത്തു.

ശ്രദ്ധിക്കുക: www.unveilnewser.com എന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത കള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയി ല്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാ രം ശിക്ഷാര്‍ഹമാണ്. അണ്‍വെയ്ല്‍ ന്യൂസറില് വരുന്ന വാര്‍ത്തകള്‍ സ്ഥിരമായി കോപ്പി ചെയ്യു ന്ന വാട്സ് ആപ്പ് ഗ്രൂപ്പിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ശേഖരിച്ചവരുന്നുണ്ട്. കോപ്പയടി പ്രവര്‍ത്തന ത്തില്‍ നിന്നും പിന്തിരിഞ്ഞോട്ടെയെന്ന നിലയിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ മറ്റൊ രാളുടെ അധ്വാനത്തെ യാതൊരു കൂസലോ സങ്കോചമോ ഇല്ലാതെ കോപ്പിയടിച്ച് തന്റെതെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന പ്രവണത തുടരുകയാണ്. സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം സൈബര്‍ സെല്ലില്‍ പരാതിപ്പെടാനാണ് തീരുമാനം. മാന്യമായ മാധ്യമപ്രവര്‍ത്തന ത്തെ മാനിക്കുക, വാര് ത്തകള് ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.