ഹോസ്പിറ്റലിന്റെ വളര്‍ച്ചയുടെ പ്രധാനഘടകം മണ്ണാര്‍ക്കാട്ടെ ജനങ്ങളര്‍പ്പിച്ച വിശ്വാസമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്
മണ്ണാര്‍ക്കാട്:ആരോഗ്യസംരക്ഷണ രംഗത്ത് മൂന്നുപതിറ്റാണ്ടിലേറക്കാലത്തെ സേവനമികവും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുന്ന ന്യൂ അല്‍മ ഹോസ്പിറ്റലിന്റെ 31-ാം വാര്‍ഷികാഘോഷം പ്രൗഢമായി. ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ചികിത്സാ വിഭാഗങ്ങളുടെ പ്രവര്‍ത്തന ങ്ങള്‍ക്കും ചടങ്ങില്‍ ഔദ്യോഗിക തുടക്കം കുറിച്ചു. കോടതിപ്പടി എം.പി. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. തലമുറകള്‍ക്ക് ജന്മസൗഭാഗ്യമേകിയ ന്യൂ അല്‍മ ഹോസ്പിറ്റലിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകം മണ്ണാര്‍ക്കാട്ടെ ജനതയര്‍പ്പിച്ച വിശ്വാസമാണെന്ന് മന്ത്രി പറഞ്ഞു.
ഡോ.കെ.എ കമ്മാപ്പയുടെ നേതൃത്വത്തിലുള്ള ആശുപത്രിയുടെ ജനകീയമായ പ്രവര്‍ത്തനമാണ് പുതിയനേട്ടങ്ങള്ക്ക് നിദാനം. ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രി ഓരോ പൗര ന്റെയും ധൈര്യമാണ്. ആരോഗ്യവും വിദ്യാഭ്യാസവുമാണ് കേരളത്തെ പ്രശസ്തമാക്കുന്നത്. ആരോഗ്യസംവിധാനം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ന് വിദേശരാജ്യ ങ്ങളുടെ നിലവാരത്തില്‍ ചികിത്സ ചെയ്യാന്‍ കഴിയുന്ന പ്രദേശമാണ് കേരളം. എന്നാല്‍ കേരളത്തി ന്റെ മെച്ചപ്പെട്ട ആരോഗ്യസംവിധാനത്തെ റാഞ്ചിക്കൊണ്ടു പോകാനും വലിയ തുകചെലവഴിച്ചാ ല്‍ മാത്രം മെച്ചപ്പെട്ട ചികിത്സലഭിക്കൂവെന്ന അവസ്ഥയിലേക്ക് കൊണ്ടുപാകാനാണ് ശ്രമിക്കുന്ന ത്. കേരളത്തില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേകിച്ച് മലബാറിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍ ചില കോര്‍പ്പറേറ്റ് ഭീമന്മാര് നിക്ഷേപം നടത്തികഴിഞ്ഞു. ജനസേവനത്തിനല്ല ഇവര്‍ കോടികള്‍ നിക്ഷേപിക്കുന്നത് കോടികള്‍ വാരാന്‍ വേണ്ടിയാണ്. ഇതൊക്കെ ദു:ഖകരമായ സംഗതിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാത് ലാബ്, ഓപ്പറേഷന് തിയേറ്റര്‍ കോംപ്ലക്സ്, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ്, ഫീറ്റല്‍ മെഡിസി ന് എന്നിവയുള്‍പ്പെടെയുള്ള പുതിയ ചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അവയവദാനം നടത്തിയ ഭീമനാട് സ്വദേശി ആദിലിന്റെ കുടുംബത്തെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ പ്രാര്‍ഥനാഗാനം ആലപിച്ച നിരഞ്ജന് ആശുപത്രിയുടെ പ്രത്യേക ഉപഹാരവും കൈ മാറി. ആശുപത്രിയുടെ സ്ഥാപകനും ചെയര്‍മാനുമായ ഡോ.കെ.എ കമ്മാപ്പയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനവും നടന്നു. ഡോ.കെ.എ കമ്മാപ്പ ആമുഖ പ്രഭാഷണം നടത്തി.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന അധ്യക്ഷയായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഹബീബുള്ള അന്‍സാരി, എസ്.ഷീന, കെ.സ്മിത, റുക്സിനി സെയ്ത്, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന്, മെട്രോ മെഡ് ഇന്റര്‍നാഷണല്‍ ചെയര്മാന് മുഹമ്മദ് മുസ്തഫ, മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി, മുന്‍ എം.എല്‍.എമാരായ. പി.കെ ശശി, കളത്തില്‍ അബ്ദുള്ള, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി സുരേഷ് രാജ്, പി.അഹമ്മദ് അഷ്റഫ്, വി.വി ഷൗക്കത്തലി, എന്‍.കെ നാരായണന്‍കുട്ടി, യു.ടി രാമകൃഷ്ണന്, മണ്ണാര്‍ക്കാട് നഗരസഭ മുന്‍ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം.പുരുഷോത്തമന്, പഴേരി ഷെരിഫ്, ബാവിക്ക, ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് താരിഖ്, എക്സിക്യുട്ടിവ് ഡയറ ക്ടര്‍ ഡോ.നബീല്‍ മുഹമ്മദ്, ജനറല്‍ മാനേജര്‍ സി.എം സബീറലി, ഡോക്യുമെന്ററി സംവിധായ കന് എം.സി ഇനാമുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
