കല്ലടിക്കോട്: മീന്‍വല്ലത്തും പരിസരപുഴയോരത്തും അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത നടപടികളുമായി അധികൃതര്‍.മീന്‍വല്ലം വെള്ളച്ചാട്ടത്തിനു താഴെയുള്ള ഇരുട്ടുകുഴിയില്‍ വിദ്യാര്‍ഥിയുടെ മരണത്തെതുടര്‍ന്ന് വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേര്‍ന്നു. ആളു കളുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി അപകടമേഖലയില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച യായി.
ഇരുട്ടുകുഴി ഭാഗത്തുള്ള പുഴയിലെ വലിയ കുഴി കോണ്‍ഗ്രീറ്റ് ചെയ്തു അടക്കുക,മുന്നറിയിപ്പ് ബോ ര്‍ഡുകള്‍ സ്ഥാപിക്കുക, വഴിവിളക്കുകള്‍ ഒരുക്കുക,ഒരു ഉദ്യോഗസ്ഥനെ നിയമിക്കുക എന്നിങ്ങ നെയുള്ള ആവശ്യങ്ങളാണ് പ്രധാനമായും വന്നത്. പഞ്ചായത്ത് ഭരണസമിതി യോഗത്തി ന് ശേഷം അനുകൂലമായ തീരുമാനം എടുക്കുമെന്ന് പഞ്ചായത്ത് യോഗാധ്യക്ഷയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത അറിയിച്ചു.
ചുള്ളിയാംകുളം ഹോളി ഫാമിലി ചര്‍ച്ച് പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത അധ്യക്ഷയായി.അപകട സമയത്ത് അവരോചിത ഇടപെടല്‍ നടത്തിയ നാട്ടുകാരായ ആളുകളെ യോഗത്തില്‍ അനുമോദിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തങ്കച്ചന് മാത്യൂസ്, കെ രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീന ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ അബ്ദുള്‍ നവാസ്, പഞ്ചായത്ത് സെക്രട്ടറി ഇ.എം അസീസ്, പാലക്കയം ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ആര്.സജീവ്, കോങ്ങാട് അഗ്നിരക്ഷാനിലയം സ്റ്റേഷന് ഓഫിസര്‍ എന്‍.കെ ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിജു.കെ ആന്‍ഡ്രൂസ്, ധോണി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ ശശി ഭുവനകുമാര്, കോങ്ങാട് സി.ഐ. എം.ബി രാജേഷ്, പാലക്കയം വില്ലേജ് ഓഫിസര്‍ കെ. അബ്ബാസ് അലി, കല്ലടിക്കോട് എസ്.ഐ. കെ.സാലിം, വന സംരക്ഷണസമിതി പ്രസിഡന്റ് ടി.ആര് രതീഷ് എന്നിവര്‍ സംസാരിച്ചു.
