മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ സ്വന്തം സെവന്‍സ് ടീമായ ഡോറോ റോയല്‍ സ്യൂട്ട് എഫ്.സി. മണ്ണാര്‍ക്കാടിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നിര്‍വഹിച്ചു. ലോഗോ അനാച്ഛാനവും അദ്ദേഹം നിര്‍വഹിച്ചു. വരുന്ന സീസണ് മുതല്‍ കേരളത്തിലെ അഖി ലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മൈതാനങ്ങളില്‍ മണ്ണാര്‍ക്കാടിന്റെ ടീം പന്തു തട്ടാനിറങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കോടതിപ്പടി ഡോറോ കോര്‍ട്ട് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ എ.എസ്.എഫ്.എ. സംസ്ഥാന പ്രസി ഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി. മുന്‍ കേരള ടീം ക്യാപ്റ്റന്‍ ആസിഫ് സഹീര്‍ മുഖ്യാതിഥി യായി. ഫുട്ബോൾ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ വിവധ താരങ്ങളെ ചടങ്ങിൽ ആദ രിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര്, നഗരസഭാ ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷന്‍ സി. മുഹമ്മദ് ബഷീര്‍, എ.എസ്.എഫ്.എ. ഭാരവാഹികളായ ഹബീബ് മാസ്റ്റര്‍, യൂസഫ് ഏമാടന്‍, മറ്റു ഭാരവാഹികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ, കായികരംഗത്തെ പ്രമുഖര്‍, വിവിധ ക്ലബ് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
