കാരാകുർശ്ശി: സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തി ൽപ്പെട്ട് 10 ഓളം പേർക്ക് പരിക്ക്. തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയോടെ കാരാകുർശ്ശി വാഴമ്പുറത്താ ണ് സംഭവം. തച്ചമ്പാറ ഭാഗത്തേക്ക് വരുന്നതിനിടയിൽ പെട്ടെന്ന് എതിരെ മറ്റൊരു വാഹനം വന്ന തോടെ നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. 13 പേ രാണ് ജീപ്പിലുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരി ക്കേറ്റവരെ തച്ചമ്പാറ, മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും പരിക്ക് സരമുള്ളതല്ല. ജീപ്പ് തകർന്നു. കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി. ഞായറാഴ്ച്ച രാവിലെയാ ണ് മൂന്നേക്കർ ചുള്ളിയാംകുളം തടത്തിൽ പറമ്പിൽ ടി.എം ജോർജിനെ അവശനിലയിൽ കണ്ടത്, തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു. സംസ്കാരം കാരാകുർശ്ശി പുല്ലുശ്ശേരിയിലാണ് നടന്നത്, ഇത് കഴിഞ്ഞു പാസ്റ്റർമാർ ഉൾപ്പെടെ മടങ്ങിവരുന്നവ രായിരുന്നു ജീപ്പിലുണ്ടായിരുന്നത്.
