എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കായിക മേള ‘ജ്വാല 2026’ കോട്ടപ്പള്ള സ്കൂള്‍ മൈതാനിയില്‍ ആരംഭിച്ചു.കിഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന കായിക മേളയില്‍ 75 ഇനങ്ങളില്‍, യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ നിന്നായി 1500 കായിക താരങ്ങള്‍ പങ്കെടുത്തു. ദേശീയ ഫുട്ബോള്‍ താരം വി.പി സുഹൈര്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം പടുകുണ്ടില്‍ അധ്യക്ഷനായി. എസ്.എം.സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ഹരിദാസന്, അയ്യപ്പന് കുറൂപ്പാടത്ത്, പി. മുഹമ്മദാലി,
പ്രിന്‍സിപ്പാള്‍ എസ്.പ്രതീഭ, പ്രധാനാധ്യാപകന് കെ.എ അബ്ദു മനാഫ്, സീനിയര്‍ അസിസ്റ്റന്റ് പി.ഹംസക്കുട്ടി, കായികാധ്യാപകന് എസ്. കാര്‍ത്തി, അധ്യാപകരായകെ.ടി. സിദ്ധീഖ്, സി. ബഷീര്‍, എ. സുനിത എന്നിവര്‍ സംസാരിച്ചു.ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന് കീഴില്‍ സ്കോര്‍ ബോര്‍ഡ് തല്‍സമയം പ്രദര്‍ശിപ്പിച്ചത് ശ്രദ്ധേയമായി.കായികമേള ഇന്ന് സമാപിക്കും.
