മണ്ണാര്‍ക്കാട്: കേരളത്തിലെ റോഡപകടങ്ങള്‍: പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ അടിയന്തര യോഗം വിളിച്ചു കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ റോഡപകടങ്ങളുടെ പശ്ചാത്തല ത്തില്‍ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ അടിയന്തര യോഗം വിളിച്ചു.
ഡി.ജി.പി., ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, എന്‍.എച്ച്.എ.ഐ. സംസ്ഥാന മേധാവി, നാറ്റ്പാക്, റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍മാര്‍ എന്നിവരുടെ അടിയന്തര യോഗമാണ് സെപ്റ്റംബര്‍ 8ന് തിരുവനന്തപുരത്ത് നടക്കുന്നത്. രാവിലെ 11 മണിക്ക് നിയമസഭാ സമുച്ചയത്തി ലാണ് യോഗം.യോഗത്തില്‍ സംസ്ഥാനത്തെ പ്രധാന റോഡുകളിലും ദേശീയപാതകളിലും ഉണ്ടായ അപകടങ്ങളുടെ കാരണങ്ങള്‍ വിശദമായി അവലോകനം ചെയ്യും.
റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍, ട്രാഫിക് നിയന്ത്രണം, റോഡ് അറ്റകുറ്റപ്പണികള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നി വയെക്കുറിച്ച് ചര്‍ച്ച ചെയ്യും.
