കോട്ടോപ്പാടം: സമൂഹത്തിന്റെ നേര്‍പാതിയായ സ്ത്രീകളെ വിദ്യാഭ്യാസ-തൊഴില്‍ മേഖലകളി ല്‍ ശാക്തീകരിക്കുന്നതിനും,അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കെത്തിക്കുന്നതിനും സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ധീന് പറ ഞ്ഞു.എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള കോട്ടോപ്പാടം എം.ഐ.സി യില്‍ മഹ്ദിയ്യ വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ലെഹര്‍’ ഒന്‍പതാമത് ആര്‍ട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എം.ഐ.സി. അക്കാദമിക് കൗണ്‍സില്‍ ചെയര്മാന് അബ്ദുല്‍ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. വിദ്യഭ്യാസമന്ത്രിക്കുള്ള എം.ഐ. സിയുടെ സ്നേഹോപഹാരം വാഖിഫ് ടി.കെ ഇബ്രാഹിം ഹാജി കൈമാറി.ജീവകാരുണ്യ രംഗത്ത് സാമൂഹിക മാധ്യമം വഴി നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസ മായിമാറിയ ഷഫീഖ് റഹ്മാന് ഹുദവി തോണിപ്പുറം, കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹഷീദ ഇബ്രാഹിം എന്നിവര്‍ക്കുള്ള ഉപഹാരം വിദ്യാഭ്യാസ മന്ത്രിയും കൈമാറി. എസ്. കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.
എം.ഐ.സി. സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം, പ്രിന്‍സിപ്പല്‍ ഫര്‍ഹാന നസ്രിന്, കല്ലടി അബൂബക്കര്‍, റഹീം ഫൈസി അക്കിപ്പാടം, വി.കെ അബൂബക്കര്‍, ടി.കെ സുബൈര്‍ മൗലവി, റഷീദ് ആലായന്‍, ബഷീര്‍ തെക്കന്‍, ടി.ടി ഉസ്മാന് ഫൈസി, സി.എം. അലി മൗലവി നാട്ടുകല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. മഹ്ദിയ്യ കോഴ്സിന് പഠിക്കുന്ന 200-ലധികം വിദ്യാര്‍ഥി നികള്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് 60 ഇനങ്ങളില്‍ മത്സരി ക്കും. 11-ന് രാവിലെ ഒന്‍പതിന് നടക്കുന്ന സമാപനയോഗം ജില്ലാ പൊലിസ് മേധാവി അബ്ദുല്‍ റാഷി ഉദ്ഘാടനം ചെയ്യും. മതസാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
