മണ്ണാർക്കാട് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ സഹായിക്കുന്ന നിലപാടിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മണ്ണാർക്കാട് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയ ത്തിൽ വച്ച് നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് പി എം വാഹിദ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ എ ഷമീർ അധ്യക്ഷനായി . ജില്ലാ ജോയിന്റ് സെക്രട്ടറി പി രഞ്ജിത്ത്, ജില്ലാ കമ്മിറ്റി അംഗം പി ശ്രീനിവാസൻ, കെ സന്തോഷ്,എൻ അഭിലാഷ്,എസ് അജയകുമാർ, എം മനോജ്, എൻ വി ഉമാ, ശ്രീജിത്ത് പാനൂർ എന്നിവർ സംസാരിച്ചു
