കല്ലടിക്കോട് : വാക്കോട് കാഞ്ഞിരപ്പുഴ കനാലിനു സമീപം റബര്‍ തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കാണപ്പെട്ടു.വാക്കോട് മണാത്തിപ്പാറ പുതുപറമ്പില്‍ പരേതനായ ചാക്കോയുടെ മകന് ദീപേഷ് (42)ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് വഴിയാത്രക്കാരാണ് കണ്ട ത്, തുടര്‍ന്നു പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മതിലിന് മുകളില്‍ നിന്നും വീണ താകാമെന്ന് കരുതുന്നു. വീഴ്ച്ചയില്‍ തലയില്‍ സംഭവിച്ച ആഘാതമാണ് മരണത്തിനു കാരണ മെന്നു കല്ലടിക്കോട് പൊലിസ് പറഞ്ഞു. അമ്മ :റോസമ്മ.
