അഗളി: അട്ടപ്പാടി ഭവാനിപ്പുഴയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഏകദേശം അഞ്ച് വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയുടെയും, 30 കാരിയായ യുവതിയുടെയും മൃതദേഹ ഭാഗങ്ങളാണ് മൂന്ന് ചാക്കുകളിലായി കണ്ടെത്തിയത്. പുഴയുടെ നടുക്ക് പാറയിലുണ്ടാ യിരുന്ന ചാക്കില്‍ ഇരുവരുടെയും തലകളും മറ്റ് രണ്ട് ചാക്കുകളില്‍ ഓരോ ഉടലുമാണ് ഉണ്ടായിരു ന്നത്. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് പശുവിനെ മേയ്ക്കാനെത്തി യവര്‍ അഴുകിയ നിലയില്‍ ചാക്കുകെട്ടുകള്‍ കണ്ടത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മനുഷ്യ ശരീ രഭാഗങ്ങളാണെന്ന് മനസിലായത്. ഉടന്‍ പുതൂര്‍ പൊലിസിനെ അറിയിക്കുകയായിരുന്നു. അഗളി ഡി.വൈ.എസ്.പി. ആര്.അശോക്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിഭാഗവും, ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹഭാഗങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.
