കല്ലടിക്കോട്: കരിമ്പ തുപ്പനാട് – മീന്‍വല്ലം പുഴയില്‍ അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു. ചുള്ളിയാകുളം തടത്തില്‍പറമ്പില്‍ പരേതനായ മത്തായിയുടെ മകന് ടി.എം ജോര്‍ജ് (പ്രമോദ്-44) ആണ് മരിച്ചത്. ഇദ്ദേഹത്തെ മൂന്നേക്കര്‍ തുടിക്കോട് ചപ്പാത്ത് പാലത്തിനു സമീപം പുഴയിലാണ് യുവാവിനെ അവശനിലയില്‍ കണ്ടത്. ഉടന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പാല ക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ പ്രമോദിനെ കണ്ടെത്താനായി നാട്ടുകാര്‍ നടത്തിയ അന്വേ ഷണത്തിനിടെയാണ് പുഴയില്‍ കണ്ടെത്തിയത്. ശ്വാസ കോശത്തില്‍ വെള്ളം കയറിയതും തലയ്ക്ക് ഏറ്റ ക്ഷതവുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പാലത്തില്‍ നിന്നും പുഴയിലേക്ക് വീണതാവാമെന്ന് പൊലിസ് പറഞ്ഞു. കല്ലടിക്കോട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്കി.ഓട്ടോ റിക്ഷാ തൊഴിലാളിയാണ്. സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 10-ന് പുല്ലിശ്ശേരി നവജീവന്‍ പള്ളി സെമിത്തേരിയില്‍. മാതാവ്: വല്‍സമ്മ. ഭാര്യ: മീനു.മക്കള്‍ : മെറിന്, മിലന്.
