കല്ലടിക്കോട് :ബി.എം.എസ് കരിമ്പ മേഖല സമ്മേളനം കരിമ്പ തേക്കിന്കൂടം ഹാളില്‍ നടന്നു. ബി.എം.എസ് സംസ്ഥാന ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സി.ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.സുജേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.പി.ദിവാകര്ദാസ്, ട്രഷറര്‍ പി.ജയ രാമന്, കെ.പി.ഹരിനാരായണന്, റീന ഹരിദാസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സമാപന സമ്മേളനം ജില്ലാ സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. എസ്. രാജേന്ദ്രന്, കെ.എസ്.ഗിരിജ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തോടു കൂടി ആരംഭിച്ച സമ്മേളനത്തില്‍ മേഖലാപ്രസിഡന്റ് പതാക ഉയര്‍ത്തി. ഭാരവാഹികള്‍ : കെ.നന്ദകുമാര്‍ (പ്രസി ), കെ.പി. ദിവാകര്‍ ദാസ് (സെക്ര), റീന ഹരിദാസ് (ട്രഷ).
