കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളുടെ അക്കാദമിക നില വാരവും വിദ്യാര്‍ഥികളുടെ പഠനനേട്ടവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്ക രിച്ച സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം.
പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും തുക വകയിരുത്തിയാണ് പദ്ധതി നട പ്പിലാക്കുന്നത്. പഞ്ചായത്ത് പരിധിയിലെ 13 വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സിഎം കിഡ്സ് സ്കോളര്‍ഷിപ് (എല്‍പി,യുപി), നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ് പരീക്ഷ കള്‍ക്കുള്ള പരിശീലനം, അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി പി.എസ്.സി. പരീക്ഷകള്‍ അഭിമുഖീകരിക്കാനുള്ള പരിശീലനം, ഉന്നതപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവയാണ് ഒരു വര്‍ഷക്കാലത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നത്.
സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ചേര്‍ന്ന പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗവും അധ്യാപക ദിനാഘോഷവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍ അധ്യക്ഷനായി. ദേശീയ അധ്യാപക ദിനാഘോഷത്തി ന്റെ ഭാഗമായി ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കച്ചേരിപ്പറമ്പ് എ.എം.എല്‍. പി.എസ് .പ്രധാനാധ്യാപിക ജാസ്മിന് കബീറിനെ യോഗത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സൈനുദ്ദീന്‍ താളിയില്‍, പി.എസ് സുമയ്യ, ആസൂത്ര ണ സമിതി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍,പറമ്പത്ത് മുഹമ്മദലി, റഷീദ് മുത്തനില്‍, ഹമീദ് കൊമ്പത്ത്, പാറയില്‍ മുഹ മ്മദലി, കെ.ടി.അബ്ദുള്ള, കെ.ആസിഫ് അലി, കെ.നൗഷാദ്, എന്‍.ഫാത്തിമ സുഹ്റ, രജിത, വിദ്യാ ഭ്യാസ സമിതി കണ്‍വീനര്‍ കെ.കെ ഉമ്മുസല്‍മ, വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
