മണ്ണാര്‍ക്കാട്:കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗം മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ചേര്‍ന്നു.ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കട് താലൂക്കിലെ മലയോരമേഖലയിലും, അട്ടപ്പാടിയിലെയും ജനവാസകേന്ദ്രങ്ങ ളില്‍ കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളെത്തുന്നത് തടയാന്‍ വനംവകുപ്പ് ശാസ്ത്രീയപഠനം നടത്തി ശാശ്വത പരിഹാരനടപടികള്‍ സ്വീകരിക്കണെമന്ന് അദ്ദേഹം പറഞ്ഞു.
12-ന് നടക്കുന്ന ഹെഡ് പോസ്റ്റ് ഓഫിസ് ധര്‍ണയില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്നും നൂറു കര്‍ഷകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റാ യി സിജാദ് അമ്പലപ്പാറയെ തിരഞ്ഞെടുത്തു.
യോഗത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.ജി ബാബു മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് രവീന്ദ്രന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, കര്‍ഷക കോ ണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ടി.കെ ഇപ്പു, സംസ്എഥാന കമ്മിറ്റി അംഗം എം.സി വര്‍ഗീസ്, ഐ.എന്‍. ടി.യു.സി. ജില്ലാ സെക്രട്ടറി മുരളീധരന്, അന്‍വര്‍ ആമ്പാടത്ത്, ഉമ്മര്‍ മനച്ചിത്തൊടി, സി.എം അസീസ്, സനര്‍ ബാബു, പി.കെ ഉസ്മാന്, സി.എസ് ജയരാജന്, കണ്ണന്, ആഷിഖ്, അപ്പുക്കുട്ട ന്, ഹാരിസ് തത്തേങ്ങലം, കെ.രവി തുടങ്ങിയവര്‍ സംസാരിച്ചു.
