മണ്ണാര്‍ക്കാട്: മികച്ച വിദ്യാലങ്ങള്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബെസ്റ്റ് പെര് ഫോര്‍മന്‍സ് അവാര്‍ഡ് മണ്ണാര്‍ക്കാട് ഉപജില്ലയിലെ പ്രൈമറി വിഭാഗത്തില്‍ ഭീമനാട് ഗവ.യു.പി. സ്കൂള്‍ ഒന്നാം സ്ഥാനം നേടി. വിദ്യാലയത്തിന്റെ അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങളിലെ മികവിനാണ് അംഗീകാരം.
പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാര്‍ഥികളുടെ സര്വതോന്മുഖമായ വളര്‍ച്ച ലക്ഷ്യമിട്ട് നടപ്പാക്കിയ വിവിധ പ്രവര്‍ത്തനങ്ങളും പദ്ധതികളും പുരസ്കാരനേട്ടത്തിന് വഴിയൊരുക്കി. കലാകായിക പ്രവര്‍ത്തനങ്ങള്‍, ക്ലബ് പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൊതു സമൂഹത്തെയും ഒരുമിപ്പിച്ച് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളെല്ലാമാണ് അവാര്‍ഡ് നേട്ടത്തിലേ ക്കെത്തിച്ചത്.
മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കറില്‍ നിന്നും പ്രധാന അധ്യാപകന് മുഹമ്മദാലി ചാലിയന്റെ നേതൃത്വത്തില്‍ പുരസ്കാരം ഏറ്റുവാങ്ങി. സ്കൂള്‍ എസ്.എം.സി. ചെ യര്‍മാന്‍ കെ.കെ അബ്ദുള്‍ സലാം, എം.പി.ടി.എ. പ്രസിഡന്റ് ജുമൈല ഇന്താലി, പി.ടി.എ. എക്സി ക്യുട്ടീവ് അംഗം ഇ.ഷിഹാബുദ്ധീന്, എസ്.ആര്.ജി. കണ്‍വീനര്‍ ടി.ഉമ്മുസല്‍മ, സ്റ്റാഫ് സെക്രട്ടറി കെ.സി മുഹമ്മദ് അഷ്റഫ്, കെ.വിനോദ് കുമാര്‍ , മണ്ണാര്‍ക്കാട് ഡി.ഡി.ഒ. അനിത, ഉപജില്ലാ അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ധീഖ് പാറോക്കോട്ട്, ജോയിന്റ് കണ്‍വീനര്‍ യൂസഫ് പുല്ലിക്കുന്നന്‍ എന്നിവര്‍ സംസാരിച്ചു.
