മണ്ണാര്‍ക്കാട്: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന നിയമനങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് യുവമോര്‍ച്ച നിവേദ നം നല്കി. പട്ടിക പ്രസിദ്ധീകരിക്കാത്തപക്ഷം തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.ദൃശ്യക് പറഞ്ഞു. സെപ്റ്റംബര്‍ 10-നകം പഞ്ചായത്ത്-നഗരസഭാ സെക്രട്ടറിമാര്‍ക്ക് പരാതി നല്‍കാനാണ് തീരുമാനം. തസ്തികകളില്‍ സ്വന്തക്കാരെ തിരു കി കയറ്റുന്നതിന്റെ മറവില്‍ യോഗ്യതയില്ലാത്തവരെയാണ് നിയമിക്കുന്നതെന്നും ഇതിന്റെ ഉദാ ഹരണമാണ് പുതുക്കോട് പഞ്ചായത്തില്‍ വ്യാജ ഡിഗ്രിസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് താത്കാലിക ജോലിയില്‍ പ്രവേശനം നേടിയസംഭവമെന്നും യുവമോര്‍ച്ച ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാ ണ് നിയമനങ്ങളെ കുറിച്ചും, പേര്, തസ്തിക, യോഗ്യത എന്നിവ പ്രസിദ്ധപ്പെടുത്തണമെന്നാവശ്യ പ്പെട്ട് യുവമോര്‍ച്ച രംഗത്തെത്തിയത്. തെങ്കര ഗ്രാമപഞ്ചായത്തില്‍ നടന്ന പരാതി സമര്‍പ്പണത്തിന് ജില്ലാ സെക്രട്ടറി എം. ദൃശ്യക്, പഞ്ചായത്ത് അംഗങ്ങളായ എന്‍.എം.ആര് മനു, ടി.ആര് അഭിനന്ദ്, അഭിജിത്ത്, പി.അഭിഷേക് എന്നിവര്‍ നേതൃത്വം നല്കി.
