ചെര്‍പ്പുളശ്ശേരി: കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ സുസ്ഥിരമായ ന്യായവില ഉറപ്പാക്ക ണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു. പുതിയ കാലത്തെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും കര്‍ഷക പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുമായി ചെര്‍പ്പുളശ്ശേരി ശബരി ഓഡിറ്റോറിയത്തില്‍ (മാട്ടര മാനുട്ടി നഗര്‍) നടന്ന കണ്വെന്ഷന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക മേഖലയിലെ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും കൃഷിയുടെ വ്യാപ്തിക്കും കര്‍ഷ കരുടെ എണ്ണത്തിനും അനുസൃതമായി എല്ലാ ജില്ലകളിലേക്കും ആനുപാതികമായി നല്കണമെ ന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക വിളകളുടെ ഉല്‍പ്പാദന തോത്, കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി എന്നിവ കൃത്യമായി വിലയിരുത്തി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന തിലൂടെ കര്‍ഷകര്‍ക്ക് തുല്യനീതി ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉല്‍പ്പന്നങ്ങ ളുടെ വില നിര്‍ണയിക്കാനുള്ള അവകാശം കര്‍ഷകര്‍ക്കാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് എം.പി.എ ബക്കര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം മുഖ്യാതിഥിയായി. നൂതന കാര്‍ഷിക രീതികളെക്കുറിച്ച് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. സാജിദലി ക്ലാസെടുത്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.ഇ.എ സലാം, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.കെ.എ. അസീസ്,മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി.പി അന്‍വര്‍ സാദത്ത്, കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.എ ലത്തീ ഫ്, ഭാരവാഹികളായ സി.അബ്ദുല്‍ സലാം, പി.കെ അബ്ദുള്ള,സൈതാലി തിരുവേഗപ്പുറ, കെ.പി മുഹമ്മദ്, കെ. മുഹമ്മദ് ബാപ്പുട്ടി, റഷീദ് മുറിയങ്കണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
