പാലക്കാട്: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്റെ നേ തൃത്വത്തില്‍ സെപ്റ്റംബര്‍ 14 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.സെപ്റ്റംബര്‍ ആറിന് ജില്ലയിലെ പത്താംതരം പഠനകേന്ദ്രങ്ങളില്‍ എന്‍.ഐ.എല്‍.പി. ഉല്ലാസ് പദ്ധതിയെക്കുറിച്ചും സാക്ഷരതയുടെ പ്രസക്തി എന്ന വിഷയത്തിലും പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ പഠന കേന്ദ്രങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും ക്വിസ് മത്സരങ്ങളും നടക്കും. മോയന്‍ എല്‍.പി. സ്കൂളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീലാ ദേവി ടീച്ചര്‍ സന്ദേശം നല്‍കും.
ലോക സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ എട്ടിന് ജില്ലയിലെ എല്ലാ തുടര്‍ വിദ്യാകേന്ദ്രങ്ങളും തദ്ദേശസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് തുല്യതാ സാക്ഷരത രജിസ്ട്രേഷന് കാംപെയിന്, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കും. അന്നേദിവസം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന സംസ്ഥാനതല സാക്ഷരത ദിനാചരണ പരിപാടിയില്‍ അട്ടപ്പാടിയില്‍ നിന്നും ഗോത്ര ഭാഷയില്‍ കവിത എഴുതി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബിരുദ പഠനത്തിന് പാഠ്യവിഷയമായി തെരഞ്ഞെടുത്തിട്ടുള്ള പത്താംതരം തുല്യതാ കോഴ്സ് വിജയിയും ഹയര്‍ സെക്കന്‍ഡറി തുല്യത ഒന്നാംവര്‍ഷ കോഴ്സ് പഠിതാവുമായ പുതൂര്‍ പഞ്ചായത്തിലെ കൊളപ്പടി ഊരിലെ മണികണ്ഠനെ യും ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുല്യതാ രജിസ്ട്രേഷന് നടത്തിയ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രേരക് പി.എ സില്ബിയെയും അനുമോദിക്കും.
അട്ടപ്പാടി കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നടക്കുന്ന ഉല്ലാസ് പദ്ധതി രജിസ്ട്രേഷന് എട്ടിന് ആരംഭിക്കും. സെപ്റ്റംബര്‍ 11ന് കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് സഹകരണത്തോ ടെ നടപ്പാക്കുന്ന ദീപ്തി ബ്രെയിന്‍ സാക്ഷരതാ ക്ലാസുകളുടെ രണ്ടാം ബാച്ച് ഉദ്ഘാടനം പാലക്കാട് കെ എഫ് ബി ഹാളില്‍ കാലത്ത് 10ന് നടക്കും. 13ന് തുല്യതാ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷം പഠിതാക്കളുടെ സംഗമവും ക്ലാസുകളുടെ ഉദ്ഘാടനവും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നട ക്കും. ഇതോടൊപ്പം അതിഥി തൊഴിലാളികള്‍ക്കുള്ള ചങ്ങാതി ക്ലാസുകളുടെ ഉദ്ഘാടനവും, നവ ചേതന പദ്ധതി സര്‍വേയും 13,14 തീയതികളില്‍ നടക്കും.
