കല്ലടിക്കോട്: മീന്‍വല്ലം വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം ഇരുട്ടുകുഴി ഭാഗത്ത് പുഴയില കപ്പെട്ട വിദ്യാര്‍ഥി മരിച്ചു. പാലക്കാട് ചന്ദ്രനഗര്‍ കോളനി സഫല്‍ വീട്ടില്‍ സുബൈറിന്റെ മകന് അഹമ്മദ് ഇസ (18) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
സുഹൃത്തുക്കളായ സഹല്‍, ഡൈസണ്‍ എന്നിവര്‍ക്കൊപ്പമാണ് ഈസ മീന്‍വല്ലം സന്ദര്‍ശിക്കാനെ ത്തിയത്. എന്നാല്‍ സന്ദര്‍ശനം സമയം കഴിഞ്ഞതിനാല്‍ അകത്തേക്ക് പ്രവേശനം ലഭിച്ചില്ല. തുടര്‍ ന്ന് മൂവരും മീന്വല്ലത്തേക്ക് എത്തുന്നതിന് മുമ്പായി തുപ്പനാട് പുഴയുടെ പ്രഭവകേന്ദ്രമായ ഇരുട്ടു കുഴി ഭാഗത്ത് ഇറങ്ങുകയായിരുന്നു. ഇവിടെ പുഴയിലിറങ്ങുകയും, വെള്ളത്തിലേക്ക് ചാടിയ ഇസ യെ കാണാതാവുകയും ചെയ്തു എന്നാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആദ്യം തിരച്ചില്‍ നടത്തുകയും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ഇവര്‍ പൊലിസിനെയും നാട്ടുകാരെ അറിയിക്കുകയായിരുന്നു. ആറരയോടെ സ്ഥലത്തെത്തിയ കല്ലടി ക്കോട് പൊലിസ്, കോങ്ങാട് നിന്നുമെത്തിയ അഗ്നിരക്ഷാസേന അംഗങ്ങളും നാട്ടുകാരും ചേര് ന്ന് തിരച്ചില്‍ ആരംഭിച്ചു.
കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതും അപകടസാധ്യതയുള്ളതുമായ പ്രദേശമായതിനാല്‍ ആവശ്യമായ വെളിച്ചസംവിധാനം സജ്ജമാക്കിയാണ് തിരച്ചില്‍ നടത്തിയത്. നാട്ടുകാര്‍, പൊലിസ്, അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് എന്നിവര്‍ ചേര്‍ന്ന് രാത്രി ഒമ്പത് മണിവരെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇവരുടെ തിരച്ചില്‍ അവ സാനിച്ചശേഷം രാത്രി 10മണിയോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പുഴയില്‍ വലകെട്ടു ന്നതിനായി ശ്രമിക്കുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.കോങ്ങാട് സി.ഐ. എം.ബി രാജേഷ്, അഗ്നിരക്ഷാ നിലയം സ്റ്റേഷന് ഓഫിസര്‍ എന്‍.കെ ഷാജി, കല്ലടിക്കോട് എസ്.ഐ. മുരളീധരന് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ ഏകോപിപ്പിച്ചത്.വീതികുറഞ്ഞ ഈ പുഴയില്‍ പാറക്കെട്ടുകളും അപകടംപിടിച്ച കുഴികളുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
