പാലക്കാട്: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുവന്ന ഏഴ് വാര്‍ഡു കളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28-ന് നടക്കും.
പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പറക്കാട്ടുചള്ള(വാര്‍ഡ് 9), കരിമ്പ ഗ്രാമ പഞ്ചായത്തിലെ വെട്ടം (വാര്‍ഡ് 13), ശ്രീകൃഷ്ണപുരത്തെ രാഗംകോര്‍ണര്‍ (വാര്‍ഡ് 13),ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് (വാര്‍ഡ് 24), മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബികനഗര്‍ (ഡിവിഷന് 14),ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ (ഡിവിഷന് 2),പാലക്കാട് ജില്ലാ പഞ്ചായ ത്തിലെ പല്ലശ്ശന(ഡിവിഷന് 17) എന്നീ വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്.
ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി.വിജ്ഞാപന പ്രകാരം സെപ്റ്റംബര്‍ 10 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം .സെപ്റ്റംബര്‍ 11 നാണ് സൂക്ഷ്മ പരിശോ ധന നടക്കുന്നത്. സെപ്റ്റംബര്‍ 14 വരെ പത്രിക പിന്‍വലിക്കാം. സെപ്റ്റംബര്‍ 28-ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബര്‍ 29 രാവിലെ 10 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്ന തായി ജില്ലാ ജില്ലാ കലക്ടര്‍ അറിയിച്ചു.
