മണ്ണാര്‍ക്കാട്: സംസ്ഥാനത്തുടനീളം നടത്തിയ ഓണം വിപണന മേളയിലൂടെ കുടുംബശ്രീ സംരം ഭകര്‍ നേടിയത് 44.89 കോടിയുടെ വിറ്റുവരവ്.ഇതില്‍ ഓണസദ്യ, ഓണക്കിറ്റ്, സൂക്ഷ്മസംരംഭ ഉല്പ ന്നങ്ങള്‍ എന്നിവ വിറ്റഴിച്ചതു വഴി ലഭിച്ച 34.82 കോടിയും, പൂക്കളും പച്ചക്കറികളും വിറ്റഴിച്ചതിലൂ ടെ ലഭിച്ച 10.07 കോടിയും ഉള്‍പ്പെടെയാണിത്.കഴിഞ്ഞ വര്‍ഷം ഓണം വിപണന മേളകള്‍ വഴി ആകെ 40.44 കോടിയായിരുന്നു വിറ്റുവരവ്. ഇത്തവണ വിറ്റുവരവില്‍ 4.45 കോടിയുടെ വര്‍ധനവാ ണുണ്ടായത്. കുടുംബശ്രീ സംരംഭകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കുമാണ് ഇതിന്റെ നേട്ടം.
ഇക്കുറി ആലപ്പുഴ ജില്ലയില്‍ സംസ്ഥാനതല ഓണം വിപണന മേളയും കൂടാതെ 12 ജില്ലാതല ഓണം വിപണന മേളകളും, 1952 സി.ഡി.എസ്തല വിപണന മേളകളുമാണ് സംഘടിപ്പിച്ചത്. എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആകെ 43613 സൂക്ഷ്മസംരംഭ യൂണിറ്റു കളും 27509 കര്‍ഷക സംഘങ്ങളും മേളയില്‍ പങ്കെടുത്തു. 27.01 കോടിയാണ് ഇതു വഴിയുള്ള വിറ്റുവരവ്. സംസ്ഥാനതലത്തില്‍ നടത്തിയ ഓണസദ്യ വിതരണം വഴി 2.64 കോടിയുടെ വിറ്റുവര വും നേടി. 415 യൂണിറ്റുകള്‍ക്കാണ് ഈ വരുമാനം ലഭിക്കുക. 929 സി.ഡി.എസുകളിലായി സംഘടി പ്പിച്ച ഓണക്കിറ്റ് വിപണനം 9169 സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ക്ക് കൈ നിറയെ വരുമാനം നേടാനു ള്ള അവസരമൊരുക്കി. ആകെ 1,09,423 ഓണക്കിറ്റുകളാണ് വിറ്റുപോയത്. 5.17 (5,17,11,660) കോടി യാണ് ഇതുവഴിയുള്ള വരുമാനം.
ഓണവിപണി കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്കും ഓണ സമ്മാനമൊരുക്കി. ‘ഓണക്കനി’,’ നിറപ്പൊലിമ’ പദ്ധതികളുടെ ഭാഗമായി പച്ചക്കറികളും പൂക്കളും വിറ്റഴിച്ചതിലൂടെ ഇത്തവണ 10.07 കോടിയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 7.30 കോടിയായിരുന്നു. ഇക്കുറി 2.78 കോടി അധികം ലഭിച്ചു.കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ഇ-കൊമേഴ്സ് ആപ്ളിക്കേഷന്‍ വഴിയുള്ള ഉല്പന്ന വിപണനവും കുടുംബശ്രീ ഊര്‍ജിതമാക്കിയിരുന്നു. ഓണാഘോഷത്തിന് ഗുണമേന്മ യുള്ള ഉല്പന്നങ്ങള് ലഭ്യമാക്കിയതിനു പുറമേ, സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും ഉല്പന്ന വിപ ണനത്തിന് മികച്ച അവസരമൊരുക്കാന്‍ കുടുംബശ്രീ ഓണം വിപണന മേളകള്‍ സഹായകമായെ ന്നാണ് വിലയിരുത്തല്‍.
