മണ്ണാര്‍ക്കാട്: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ഉപജില്ലയില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, ലഹരി വിതരണത്തിന്റെ കണ്ണികള്‍, ഭാവി തലമുറയില്‍ ലഹരി ഉണ്ടാക്കുന്ന ഭവിഷത്തുകള്‍ തുടങ്ങി യതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ലഹരി ശൃംഖല തകര്‍ക്കുന്നതിനും അധ്യാപക രക്ഷാക ര്‍തൃ സമിതികളെ ബോധ വല്‍ക്കരിക്കുന്നതിനായി ആഭ്യന്തരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓപ്പറേഷന് തൂഫാന് പദ്ധതിയുമായി സഹകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് സദസ് സംഘടിപ്പിച്ചത്.
ലഹരി വിരുദ്ധ സദസ്സ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍ ഉദ്ഘാടനം ചെ യ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന മുഖ്യാതിഥിയായി. മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്സ്പെ ക്ടര്‍ അനൂപ്, പൊലിസ് സബ് ഇന്‍സ്പെക്ടര്‍ സി.ജി ബാബു ക്ലാസ്സെടുത്തു. പി.ടി.എ പ്രസിഡന്റു മാരായ സമദ് പൂവക്കോടന്, മണികണ്ഠന്, ഉപജില്ല എച്ച് എം ഫോറം കണ്‍വീനര്‍ സിദ്ദീഖ് പാറോ ക്കോട്, വിനോദ്, നിഷ, ഉപജില്ലയിലെ പി.ടി.എ പ്രസിഡന്റുമാര്‍, എം.പി.ടി.എ പ്രസിഡന്റുമാര്‍, അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
