എടത്തനാട്ടുകര:മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ ഈ വര്‍ഷത്തെ ഫുട്ബോള്‍ ടീം സെലക്ഷന് ക്യാംപിന് സിവില്‍ പൊലിസ് ഓഫിസറും എടത്തനാട്ടുകര സ്വദേശിയുമായ എ. മുഹമ്മദ് അനസ് നേതൃത്വം നല്കി. കളിയുടെ മികവിന്റെ അടിസ്ഥാനത്തില്‍ മൂന്ന്, നാല് ക്ലാസുകളില്‍ നിന്നുള്ള 16 കുട്ടികളെ ടീമിലേക്ക് തിരഞ്ഞെടുത്തു. കളിയുടെ നിയമങ്ങള്‍, ഓരോരുത്തര്‍ക്കും അനുയോ ജ്യമായ പൊസിഷന്‍ എന്നിവ കുട്ടികള്‍ക്ക് വിശദീകരിച്ചു നല്കി. ഇനിയുള്ള ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ സ്പോര്‍ട്സ് ക്ലബിന്റെ കീഴില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും.പ്രധാന അധ്യാപകന് പി.യൂസഫ്, സ്പോര്‍ട്സ് ക്ലബ് കണ്‍വീനര്‍ മുഹമ്മദ് ഷാമില്‍, ഫുട്ബോള്‍ ക്ലബ് ചുമതലയുള്ള അധ്യാപകരായ എ.സുജിത്, അബ്ദുല്‍ ഗഫൂര്‍, അമീര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
