തെങ്കര: ഫിനോയില്‍ ചലഞ്ചിലൂടെ കണ്ടെത്തിയ തുക വിനിയോഗിച്ച് തെങ്കര പഞ്ചായത്തിലെ പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുനല്കി തെങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ മാതൃകയായി. ഓണക്കാലത്ത് നിര്‍മിച്ച 650 ലിറ്റര്‍ ഫിനോയിലാണ് നിര്‍മിച്ചത്. സ്കൂളില്‍ നടന്ന മധുരോണം പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വിജീഷ്, പി.ടി.എ. പ്രസിഡന്റ് സുബൈദ, പ്രിന്‍സിപ്പല്‍ ജ്യോതി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ സുഭാഷ്, എന്‍.എസ്.എസ്. വളണ്ടിയര്‍ ലീഡര്‍ ജിജിന് എന്നിവര്‍ സംസാരിച്ചു.
