എടത്തനാട്ടുകര: മണ്ണാര്‍ക്കാട് സബ് ജില്ല സ്കൂള്‍ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ സെപക് താക്രോ മത്സരത്തില്‍ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം ചാംപ്യന്മാരായി. കുമരംപുത്തൂര്‍ പ്രവീണ്‍ ചാക്കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അലനല്ലൂര്‍ ജി.വി.എച്ച്.എസ്. എസ്സിനെ 15-7, 15-8 പോയിന്റുകള്‍ക്ക് പരാജയപ്പെടു ത്തിയാണ് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്. ടീം ജേതാക്കളായത്. അഹമ്മദ് ദാനിഷ്, റിഹാ ന്, പി.അഷ്മില്‍, പി. അനന്തു, നിജു അന്‍സില്‍, നിഹാസ് എന്നിവരടങ്ങുന്ന ടീമാണ് സ്കൂളിന് കപ്പ് നേടിക്കൊടുത്തത്. വിജയികളെ സ്കൂള്‍ നടന്ന ചടങ്ങില്‍ വെച്ച് ആദരിച്ചു.പ്രിന്‍സിപ്പല്‍ എസ് പ്രതീഭ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് കെ.എ. അബ്ദുമനാഫ് അധ്യക്ഷനായി. കായികാധ്യാ പകന്‍ എസ്. കാര്‍ത്തി, സ്റ്റാഫ് സെക്രട്ടറി കെ. ശിവദാസന്‍, പി. അബ്ദുസ്സലാം എന്നിവര്‍ സംസാ രിച്ചു.
