മണ്ണാര്‍ക്കാട്:ഹൈസ്കൂള്‍ വിഭാഗത്തിലെ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം നേടിയ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗണിത അധ്യാപകന് എം. രാജേ ഷിനെ, കവിത ഗോള്‍ഡ് ആന്‍ഡ് ഡയ്മണ്ട്സ് മണ്ണാര്‍ക്കാട് ഷോറൂമിന്റെ നേതൃത്വത്തില്‍ ആദരി ച്ചു.
കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാര്‍ക്കറ്റിങ് മാനേജര്‍ ഹരീഷ്, എം.രാജേഷിനെ പൊന്നാട അണിയിച്ചു. ഷോറൂം മാനേജര്‍ എ.ബൈജു ഉപഹാരം കൈമാറി. രാജേഷ് മാസ്റ്റര്‍ക്ക് ലഭിച്ച പുരസ് കാരം നാടിന് അഭിമാനവും പ്രചോദനവുമാണെന്നും, അവാര്‍ഡ് നേട്ടത്തിലെ സന്തോഷത്തില്‍ പങ്കുചേരുന്നതായും എ.ബൈജു പറഞ്ഞു.
സ്കൂളിലെത്തിയാണ് കവിത ഗോള്‍ഡ് ഡയമണ്ട്സ് ജീവനക്കാര്‍ എം.രാജേഷിനെ ആദരിച്ചത്. ചടങ്ങില്‍ പ്രധാന അധ്യാപകന് സുധീര്‍, മറ്റു അധ്യാപകര്‍, കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.
