കാഞ്ഞിരപ്പുഴ : മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്ത്രോത്സവം സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തിയ തികളിലായി പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള നാലായിരത്തോളം ശാസ്ത്രപ്രതിഭകള്‍ പങ്കെടുക്കും.
മേളയുടെ വിജയകരമായ നടത്തിപ്പിനായി കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന് ചെയര്‍പേഴ്സണും, പൊറ്റശ്ശേരി സ്കൂള്‍ പ്രിന്‍സിപ്പല്‍ സന്തോഷ്കുമാര്‍ ജനറല്‍ കണ്‍വീ നറുമായ സ്വാഗതസംഘം രൂപീകരിച്ചു. പ്രധാന അധ്യാപിക ടി.സബിത കണ്‍വീനറും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ ട്രഷററുമാണ്. വിവിധ സബ് കമ്മിറ്റികളെയും തിര ഞ്ഞെടുത്തു. പൊറ്റശ്ശേരി സ്കൂളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയി അധ്യക്ഷയായി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ നിസാമുദ്ദീന്‍ പൊന്നംകോട്, ഗ്രാമ പഞ്ചായത്ത് അംഗം വി.കെ റഷീന, പ്രിന്‍സിപ്പല്‍ സന്തോഷ്കുമാര്‍, പി.ടി.എ. പ്രസിഡന്റ് പി.ജയരാജന്, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്, പ്രധാന അധ്യാപിക ടി.സബിത, അക്കാദമിക് കൗണ്‍സില്‍ ജോയിന്റ് കണ്‍വീനര്‍മാരായ പി.യൂസഫ്, ജാസ്മിന് കബീര്‍, സലീം നാലകത്ത്, വിവിധ ക്ലബ് കണ്‍വീനര്‍മാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍, വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
