പാലക്കാട്: കോട്ടാപ്പാടം എം.ഐ.സിയിലെ മഹ്ദിയ്യ വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിക്കുന്ന ഒന്‍പതാമത് ‘ലഹര്‍’ ആര്‍ട്സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ കെ.സുധീര്‍ നിര് വഹിച്ചു. സെപ്റ്റംബര്‍ 9,10,11 ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30വരെയാണ് മത്സ രങ്ങള്‍ നടക്കുക. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നാല് ഗ്രൂപ്പുകളായി തിരിച്ച് അറുപതോളം ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ഇരുന്നൂറിലധികം പ്രതിഭകള്‍ പങ്കെടുക്കും.
വിദ്യാര്‍ഥിനികളുടെ മത- ബൗദ്ധിക സമന്വയ പഠനത്തോടൊപ്പം സര്‍ഗാത്മകമായ കഴിവുകളും പരിപോഷിപ്പിക്കുകെയന്ന ലക്ഷ്യത്തോടെയാണ് ആര്‍ട്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിലും സമാപനയോഗത്തിലും മത-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് എം.ഐ.സി. ഭാരവാഹികള്‍ അറിയിച്ചു.മുന്‍വര്‍ഷങ്ങളില്‍ നടന്ന നടന്ന സോണല്‍, സംസ്ഥാന മഹ്ദിയ്യ ആര്‍ട്സ് ഫെസ്റ്റുകളില്‍ എം.ഐ.സിയിലെ പ്രതിഭകള്‍ മികച്ചവിജയം നേടിയിരുന്നു.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ എം.ഐ.സി. സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം, മറ്റുഭാരവാഹികളായ അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ, റഹീം ഫൈസി അക്കിപ്പാടം, സുപ്രഭാതം പാലക്കാട് ബ്യൂറോ ചീഫ് ഫൈസല്‍ കോങ്ങാട് എന്നിവര്‍ പങ്കെടുത്തു.
