മണ്ണാര്‍ക്കാട്: ഡോ.എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ മികച്ച അധ്യാപി കയ്ക്കുള്ള സംസ്ഥാന പുരസ്കാരം മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂള്‍ പ്രധാന അധ്യാപിക സബിതയ്ക്ക് ലഭിച്ചു. പഠന-പാഠ്യേതര രംഗത്തെ മികവുകള്‍ പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബര്‍ അഞ്ചിന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം ഏറ്റുവാങ്ങും.
കടപ്പാറ ഗവ.എല്‍.പി. സ്കൂള്‍ പ്രധാന അധ്യാപികയായിരുന്ന സബിത ഈ അധ്യയനവര്‍ഷമാണ് മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളില്‍ ചുമതലയേറ്റത്. വണ്ടാഴി ഗ്രാമ പഞ്ചായത്തിന്റെ ഇംപ്ലിമെ ന്റിങ് ഓഫിസര്‍ എന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങ ള്‍ക്കായി നടത്തിയിട്ടുണ്ട്.തളികക്കല്ല് ഊരില്‍ കുട്ടികളുടെ പഠനപിന്തുണ ഉറപ്പാക്കുന്നതിനായി എസ്.എം.സിയുടെ നേതൃത്വത്തില്‍ പഠനവീട് എന്ന ആശയം ആരംഭിച്ചതിലും സബിതയ്ക്ക് നിര്‍ണായക പങ്കുണ്ട്.
പ്രൈമറി വിദ്യാര്‍ഥികള്‍ നേരിടുന്ന ഗണിതശാസ്ത്ര പഠനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നൂതനമാര്‍ഗമായി ഗണിത ഡയറി എന്ന ആശയം അവതരിപ്പിച്ച് എസ്.ഇ.ആര്.ടിയുടെ കീഴില്‍ അധ്യാപക ഗവേഷണ പ്രൊജക്ട് ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്. 10വര്‍ഷക്കാലം കലാരംഗത്തെ കോര്‍ഡിനേറ്ററായും,15 വര്‍ഷക്കാലം സയന്‍സ് ക്ലബ് കണ്‍വീനറായും പ്രവര്‍ത്തിച്ചു. 22 വര്‍ഷ ക്കാലമായി അധ്യാപന രംഗത്തുണ്ട്. മാതൃഭൂമി സീഡ് ബെസ്റ്റ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍ അവാര്‍ഡ്, അധ്യാപക സംഘടനയായ കെ.എസ്.ടി.യു. നല്കുന്ന മികച്ച അധ്യാപക പ്രതിഭാ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.
