മണ്ണാര്‍ക്കാട് : കോട്ടോപ്പാടം പഞ്ചായത്തിലെ കുണ്ടൂര്‍ക്കുന്ന് ഭാഗത്തെ പ്ലൈവുഡ് കമ്പനികള്‍ കേന്ദ്രീകരിച്ചുള്ള അതിഥി തൊഴിലാളി ക്യാംപുകളില്‍ മണ്ണാര്‍ക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫി സിലെയും, എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെയും ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നട ത്തി. പ്രദേശത്തെ 500 ഓളം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാപുകളിലാണ് പരിശോ ധന നടത്തിയത്. ലഹരി ഉപയോഗത്തെയും വിപണനത്തെയും ഇല്ലായ്മ ചെയ്യേണ്ടത് സംബന്ധിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിച്ചു. അതിഥി തൊഴിലാളികളുടെ കൃത്യമായ കണക്ക് സൂക്ഷി ക്കാനും അവ തൊഴില്‍ വകുപ്പിന്റെ അതിഥി ആപ്പ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാനും തൊ ഴിലുടമകള്ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി. മണ്ണാര്‍ക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ സി.അഹമ്മദ് ഫായിസ് , മണ്ണാര്‍ക്കാട് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വിനോദ്, പ്രിവന്റീവ്ഓഫിസര്‍ അരുണ്‍കുമാര്‍,സിവില്‍ എക്സൈസ് ഓഫിസര്‍ വിവേക് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
