മണ്ണാര്‍ക്കാട്: താലൂക്കിലെ പൊറ്റശ്ശേരി ഒന്ന്, പാലക്കയം വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ഇഞ്ചിക്കുന്ന് മലവാരത്തിലെ 4.28 ഹെക്ടര്‍ സ്ഥലം നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്തതായി മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു. 02/2 പി, 20/1 സിപി, 2081/പി, 2080/5, 307/3, 307/4 സര്‍വേ നമ്പറില്‍പ്പെട്ട സ്ഥലമാണിത്. 1974-ലെ സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും ചട്ടം 2 എ അനുസരിച്ച് ബന്ധപ്പെട്ട ഫോറസ്റ്റ് ട്രൈബ്യൂണല്‍, വില്ലേജ് ഓഫി സുകള്, പഞ്ചായത്ത് ഓഫിസുകള്‍, ഫോറസ്റ്റ് റെയിഞ്ച് ഓഫിസുകള്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസുകള്‍, പാലക്കാട് നിക്ഷിപ്ത വനപാലകന്റെ ഓഫിസ് എന്നിവിടങ്ങളില്‍ വിജ്ഞാപനം പരിശോധിക്കാവുന്നതാണെന്ന് മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു.
