പരിശീലന കേന്ദ്രം, ബറ്റാലിയന് ഓഫീസുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനത്തിന് തുക അനുവദിച്ചതായി മന്ത്രി റോജി എം ജോണ്‍
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എന്‍.സി.സി.യുടെ അടിസ്ഥാന സൗകര്യങ്ങളും പരിശീലന സംവി ധാനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 6.56 കോടി യുടെ ഭരണാനുമതി നല്‍കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം ജോണ്‍ അറിയി ച്ചു.എന്‍.സി.സി. ഡയറക്ടറേറ്റിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍, പരിശീലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ടാണ് തുക അനുവദിച്ചത്. തിരുവനന്തപുരത്തെ എന്‍.സി.സി. ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സി ന്റെയും രണ്ട് ബറ്റാലിയന് ഓഫിസുകളുടെയും പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നിലവില്‍ നടന്നുവരുന്ന പദ്ധതികള്‍ക്കുമാണ് പ്രധാനമായും തുക വിനിയോഗിക്കുക.
നാഷണല്‍ ലെവല്‍ ട്രെയിനിംഗ് സെന്റര്‍, നെടുമങ്ങാട് ഉള്‍പ്പെടെയുള്ള എന്‍.സി.സി. സ്ഥാപന ങ്ങളുടെ വികസനത്തിനും തുക വകയിരുത്തിയിട്ടുണ്ട്. 42.5 സെന്റ് ഭൂമി വാങ്ങുന്നതിനും ഡ്രില്‍ സ്ക്വയര്‍ പൂര്‍ത്തീകരിക്കുന്നതിനുമായി 9.53 ലക്ഷം അനുവദിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ദുരിതാശ്വാസ ക്യാംപായും സംസ്ഥാന-ജില്ലാ ഭരണകൂടങ്ങള്‍ക്ക് മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗി ക്കാവുന്ന തരത്തില്‍ പരിശീലന കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.
28 (കെ) ബറ്റാലിയന് എന്‍.സി.സി., ഒറ്റപ്പാലം കെട്ടിടത്തിന്റെ അന്തിമ ഘട്ട പൂര്‍ത്തീകരണ പ്രവര് ത്തനങ്ങള്‍ക്ക് 50 ലക്ഷം അനുവദിച്ചു. കെട്ടിടത്തിന് ചുറ്റുമുള്ള ഇന്റര്‍ലോക്ക് ടൈല്‍ സ്ഥാപിക്ക ല്‍, വാഹന പാര്‍ക്കിംഗിനുള്ള ഷീറ്റ് റൂഫിംഗ്, ചുറ്റുമതിലും ഗേറ്റുകളും, പ്രധാന കവാടത്തിലേക്കു ള്ള കോണ്‍ക്രീറ്റ് റോഡ്, പി.വി.സി. വാട്ടര്‍ ടാങ്ക്, അലുമിനിയം ഫാബ്രിക്കേഷന്‍ ക്യാബിനുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.ഇടുക്കിയിലെ സത്രം എയര്‍സ്ട്രിപ്പിന് സമീപം ഫ്ലൈയിംഗ് കേഡറ്റുകളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി 90.53 ലക്ഷം അനുവദിച്ചു.
എന്‍.സി.സി. ഡയറക്ടറേറ്റിനും സംസ്ഥാനത്തെ 47 എന്‍.സി.സി. ഓഫിസുകള്‍ക്കും ആവശ്യമായ കംപ്യൂട്ടറുകളും മറ്റ് ഐ.ടി. അനുബന്ധ ഉപകരണങ്ങളും, എ3 മള്‍ട്ടിപര്‍പ്പസ് പ്രിന്റര്‍ ഉള്‍പ്പെടെ, വാങ്ങുന്നതിനായി 50 ലക്ഷം അനുവദിച്ചു. സര്‍ക്കാര്‍ ഇ-ഓഫിസ്, ഇ-ഗവേണന്‍സ് സംവിധാന ങ്ങളുടെ കാര്യക്ഷമമായ നടപ്പാക്കലിനും ഈ സൗകര്യങ്ങള്‍ സഹായകമാകും.കേഡറ്റുകള്‍ക്ക് മികച്ച പരിശീലന അന്തരീക്ഷവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുന്നതിനൊപ്പം എന്‍. സി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യ മെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.
