എടത്തനാട്ടുകര: കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം മദ്റസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മദ്റസ സര്‍ഗമേള ഞായറാഴ്ച ഉപ്പുകുളം നൂറുല്‍ ഹിദായ മദ്റസയില്‍ വെച്ച് നടക്കും.മണ്ഡലത്തിലെ 12 മദ്റസകളില്‍ നിന്നായി 500 ഓളം വിദ്യാര്‍ഥികള്‍ 6 വേദികളില്‍ 63 ഇനങ്ങളിലായി മത്സരങ്ങളില്‍ പങ്കെടുക്കും.വിദ്യാര്‍ഥികളുടെ കലാ-സാഹിത്യ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ഗമേള സംഘടിപ്പിക്കുന്നത്.
അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അന്‍സാരി സര്‍ഗമേള ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി. പി. സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷ നാകും.
അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ബഷീര്‍ പടുകുണ്ടില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടിപി സൈനബ, പഞ്ചായത്തംഗം ശൈലജ മഠത്തൊടി, കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി, കെ.എന്‍.എം. വിദ്യാഭ്യാസ ബോര്‍ഡ് അംഗം ഉസ്മാന് മിശ്കാത്തി, മഠത്തൊടി അഹ്മദ് കുട്ടി ഹാജി, പടുകുണ്ടില്‍ ഹംസ ഹാജി, ബാപ്പു തൂവ്വശ്ശീരി, വി. ടി. മുഹമ്മദ് എന്നിവര്‍ പങ്കെടുക്കും.
