മണ്ണാര്‍ക്കാട്: ആതുര സേവനരംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട ന്യൂ അല്‍മ ഹോസ്പിറ്റലിന്റെ 31-ാം വാര്‍ഷികാഘോഷവും പുതിയ ചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനവും സെപ്റ്റംബര്‍ ഏഴിന് നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് കോടതിപ്പടിയിലെ എം.പി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന് ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി സ്ഥാപകനും ചെയര്‍മാനുമായ ഡോ.കെ.എ കമ്മാപ്പ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാത് ലാബ്, ഓപ്പറേഷന് തിയേറ്റര്‍ കോംപ്ലക്സ്,എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ്, ഫീറ്റല്‍ മെഡിസിന് എന്നിവയുള്‍പ്പെടെയുള്ള പുതിയ ചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് മുഖ്യാതിഥിയാകും. ആശു പത്രി സ്ഥാപകനായ ഡോ. കെ.എ. കമ്മാപ്പയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം വി.കെ. ശ്രീകണ്ഠന് എം.പി. നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. സജ്ന അധ്യക്ഷത വഹി ക്കുന്ന ചടങ്ങില്‍ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ദ്ധ സേവനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്ന തിനായാണ് പുതിയ വിഭാഗങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. മികച്ചതും സമയബന്ധിതവുമായ ഹൃദ്രോഗ ചികിത്സ ഉറപ്പാക്കാന്‍ അത്യാധുനിക കാത്ലാബ് സൗകര്യങ്ങളോടെയാണ് കാര്‍ഡിയോളജി, എമര്‍ജന്‍സി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. കോഴിക്കോട് മെട്രോ കാര്‍ഡിയാക് സെന്റ റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഈ വിഭാഗത്തില്‍ ഹൃദ്രോഗ ചികിത്സക്കാവശ്യ മായ അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഏതു അടിയന്തര സാഹച ര്യങ്ങളെയും ഫലപ്രദമായി നേരിടാന്‍ കഴിയുന്ന അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറം സേവനം ലഭ്യമാകും.ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ വൈകല്യം തുടക്കത്തില്‍ തന്നെ കണ്ടെ ത്താന് സഹായിക്കുന്ന ഫോര്‍ഡി സ്കാന്‍ ഉള്‍പ്പെടുന്ന ഫീറ്റല്‍ മെഡിസിന് വിഭാഗവും മണ്ണാര് ക്കാടിന്റെ ആതുരസേവന രംഗത്തിന് ഏറെ പ്രയോജനപ്രദമാകുമെന്നും അധികൃതര്‍ അറി യിച്ചു.
ആശുപത്രികളിലെ രോഗീപരിചരണം,ചികിത്സാ മാനദണ്ഡങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യ ങ്ങള് എന്നിവയെല്ലാം വിലയിരുത്തി നല്കുന്ന ഔദ്യോഗിക ഗുണനിലവാര സര്ട്ടിഫിക്കേഷനാ യ എന്‍.എ.ബി.എച്ച്. അക്രിഡേറ്റഷന്‍ നേടുന്നതിന്റെ അന്തിമഘട്ടത്തിലാണ് ആശുപത്രി ഇപ്പോള്‍ ഉള്ളത്. ഇതിന്റെ പരിശോധന നടപടിക്രമങ്ങളുടെ ഭാഗമായി ആശുപത്രിയിലെ വിവിധ ചികി ത്സാ വിഭാഗങ്ങള്‍ നവീകരിക്കല്‍, ഓപ്പറേഷന് തിയേറ്ററുകള്‍ ആധുനികവല്‍ക്കരിക്കല്‍, മലിന ജല സംസ്കരണ പ്ലാന്റ് തുടങ്ങിയ നൂതന സംവിധാനങ്ങളെല്ലാം ആശുപത്രിയില്‍ ഏര്‍പ്പെടു ത്തിയിട്ടുണ്ടെന്നും ഡോ. കെ.എ. കമ്മാപ്പ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ എക്സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. നബീല്‍ മുഹമ്മദ്, ജനറല്‍ മാനേജര്‍ സി.എം. സബീറലി എന്നിവരും പങ്കെടുത്തു.
