മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി ഓട്ടോണമസ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപിക എം.പ്രീത രാജഗോപാലന്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി. ലഭിച്ചു.സര്‍വകലാശാലയിലെ ഡോ. വി. അനുരാധയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. മണ്ണാര്‍ക്കാട് പയ്യനെടം സ്വദേശിയായ മുട്ടിക്കല്‍ രാജഗോപാലന്റെയും വത്സലയുടെയും മകളാണ്.ഭര്‍ത്താവ് -സുനില്‍. മകന്-എസ്.ആദിത്.
