മണ്ണാര്‍ക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് (കെ.എച്ച്.ആര്.എ.) മണ്ണാര്‍ക്കാട് യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. കോടതിപ്പടി ക്യാപിറ്റല്‍ പ്ലാസയിലെ യൂണിറ്റ് ഓഫീ സില് നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം.ആര് റസാഖ് ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ നടത്തുന്ന പരി ശോധനകളില്‍, ശാസ്ത്രീയമായ തെളിവുകളില്ലാതെ പഴകിയ ഭക്ഷണം പിടിച്ചെടുത്തതായി പ്രചരിപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഭക്ഷണം പഴകിയതാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ ഉടമയെ ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് ഫിറോസ് ബാബു അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഷിനാജ് റഹ്മാന് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എന്‍. മിന്‍ഷാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എന്‍.വി. ജയന് വരവുചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ. ശ്രീജിത്, ജില്ലാ ട്രഷറര്‍ എന്‍.സി. സുനു, നേതാക്കളായ പി.പി. റിയാസ്, കെ. കുഞ്ചപ്പന്‍, ഇ.എ. നാസര്‍, മുഹമ്മദ് കലിം, സദാനന്ദന്, സുബൈര്‍ പട്ടാമ്പി, എന്‍.എം.ആര്. ഷഫീക്ക്, കെ. നാസര്‍, വനിതാവിങ് നേതാക്കളായ വാണി, രാഗശ്രീ, യുണിറ്റ് നേതാക്കളായ ഫസല്‍ റഹ്മാന്,കതിരവന്‍, അബ്ദുല്‍ കരീം, അസീസ് പുഷ്പലത തുടങ്ങിയവര്‍ സംസാരിച്ചു.
