മണ്ണാര്‍ക്കാട്: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പിലെ തൊഴില്‍നിയമന വിഷയത്തില്‍ മണ്ണാര്‍ക്കാട് വീണ്ടും സി.പി.എം.-സി.എം.പി. സംഘര്‍ഷം. ഇതേ തുടര്‍ന്ന് പൊലിസ് ലാത്തിവീശി. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. ഷാപ്പില് നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്.
കള്ളുഷാപ്പില്‍ നിന്നും വിരമിച്ച ജീവനക്കാരന് പകരം ആളെ നിയമിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. മണ്ണാര്‍ക്കാട്ടെ ഷാപ്പിന്റെ കരാറുകാരന്റെ ഉടമസ്ഥതയിലുള്ള തെങ്ക ര ചേറുംകുളത്തെ ഷാപ്പില് ജോലിക്കാരന് വിരമിച്ചിരുന്നു. ഇദ്ദേഹത്തിന് പകരം എത്തിയ ആളെ കരാറുകാരന് ജോലിക്ക് പ്രവേശിപ്പിച്ചില്ലെന്നാരോപിച്ചാണ് സി.എം.പി. പ്രവര്‍ത്തകര്‍ പ്രതിഷേധി ച്ചത്. തുടക്കത്തില്‍ സി.ഐ.ടി.യു.-സി.എം.പി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം പിന്നീട് സി.പി.എം.-സി.എം.പി. പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെ ഷാപ്പിന് പരിസരത്ത് വെച്ച് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടാ യിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രാവിലെ സി.പി.എം. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നട ത്തി. ഇതിനിടെ സി.എം.പി. പ്രവര്‍ത്തകരും ഒരുവശത്ത് നിലയുറപ്പിച്ചിരുന്നു. സി.പി.എം. പ്രവര് ത്തകര് പ്രകടനമായെത്തി പൂട്ടിയിട്ടിരുന്ന ഷാപ്പ് തുറന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ തര്‍ക്കം വീണ്ടും വാക്കേറ്റത്തിലും ഉന്തിലും തള്ളിലും ഒടുവില്‍ അടിപിടിയിലും കലാശിച്ചു.
ഇതേതുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കാന്‍ പൊലിസിന് ലാത്തിവീശേണ്ടി വന്നു. ഇരുകൂട്ടരെയും പിടിച്ചുമാറ്റിയാണ് പൊലിസ് സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തിയത്. ഏതാനും സി.എം.പി. പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും അറസ്റ്റു ചെയ്തുനീക്കുകയും പിന്നീട് ഇവരെ വിട്ടയയ്ക്കുകയും ചെയ്തു.
അതിനിടെ ഇവരെ പുറത്തുവിടരുതെന്നാവശ്യപ്പെട്ട് ഒരുകൂട്ടം സി.പി.എം. പ്രവര്‍ത്തകര്‍ പൊലി സ് സ്റ്റേഷനിലേക്ക് ഇരച്ചെത്തുകയും മുറ്റത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. പിന്നീട് പൊലിസ് ഇടപെട്ട് സി.പി.എം. പ്രവര്‍ത്തകരെ സ്റ്റേഷന് വളപ്പില്‍ നിന്നും പുറത്തേക്ക് പറഞ്ഞയ ക്കുകയായിരുന്നു. സി.പി.എം. നടത്തിയ പ്രകടനത്തില്‍ സി.എം.പി. സംസ്ഥാന സെക്രട്ടറി പി.കെ ശശിക്കെതിരെ മുദ്രാവാക്യം വിളികളുമുണ്ടായി.
