മണ്ണാര്‍ക്കാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജിയറ്റ് ആം റെസ്ലിംങ് ചാംപ്യന്ഷിപി ല്‍ പുരുഷ വിഭാഗത്തില്‍ 50 പോയിന്റുമായി എം.ഇ.എസ്. കല്ലടി കോളജ് ചാംപ്യന്മാരായി. 28 പോയിന്റ് നേടി ഫറൂക്ക് കോളജ് രണ്ടാംസ്ഥാനവും, 27 പോയിന്റുമായി പുല്‍പ്പള്ളി പഴശ്ശിരാജാ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാവിഭാഗത്തില്‍ 28 പോയിന്റ് നേടി ഫറൂക്ക് കോളജ് ഒന്നാം സ്ഥാനവും, 26 പോയിന്റുമായി ക്രൈസ്റ്റ് കോളജ് രണ്ടാം സ്ഥാനവും 25 പോയിന്റു മായി തൃശ്ശൂര്‍ സെന്റ് മേരീസ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എം.ഇ.എസ്. കല്ലടി കോളജില്‍ നടന്ന മത്സരം പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡെപ്യുട്ടി ഡയറക്ടര്‍ ഡോ.ജി ബിപിന്‍ വിതരണം ചെയ്തു.വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, കായിക വിഭാഗം മേധാവി മൊയ്തീന്, സെനറ്റ് അംഗം ഡോ.ജയകുമാര്‍, ഡോ.ഷുക്കൂര്‍ ഇല്ലത്ത്, ഡോ.കെ.ടി സലീജ്, കെ.സുഫൈ എന്നിവര്‍ സംസാരിച്ചു.
