മണ്ണാർക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂളിൽ ദീർഘകാലം ഫിസിക്കൽ സയൻസ് അധ്യാപി കയായി സേവനമനുഷ്ഠിച്ചിരുന്ന അന്തരിച്ച ദീപ ജേക്കബിന്റെ അനുസ്മരണ യോഗം സംഘ ടിപ്പിച്ചു. സ്കൂൾ സ്റ്റാഫ്, പി.ടി.എ, മാനേജ്മെന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
പി.ടി.എ പ്രസിഡന്റ് സി. മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ. മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.എം സൗദത്ത് സലീം ദീപ ജേക്കബിന്റെ അധ്യാപന മികവും വിദ്യാർഥികളോടുള്ള കരുതലും സഹപ്രവർത്തകരുമായുള്ള ആത്മബന്ധവും അനുസ്മരിച്ചു.എം.പി.ടി.എ പ്രസിഡന്റ് ദീപിക, പി.ടി.എ വൈസ് പ്രസിഡന്റ് അസ്ലം പാലൂർ, സി.പി മൊയ്തീൻ, കെ.പി.എ. സലീം, സ്റ്റാഫ് സെക്രട്ടറിമാരായ കെ. മുനീർ, ഫഹദ് കൊമ്പത്ത്, പൂർവ്വാധ്യാപകരായ സി.ഉസ്മാൻ, സുബൈദ അച്ചിപ്ര, എ.മുഹമ്മദാലി, പി.അബ്ദുൽ ഗഫൂർ, എ മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.
