മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മതപണ്ഡിതന്മാര്ക്കായി ആരംഭിക്കുന്ന പണ്ഡിത ദര്‍സിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ആറിന് മണ്ണാര്‍ക്കാട്ട് നടത്താന്‍ ജില്ലാ മുശാവറ യോഗം തീരുമാനിച്ചു.മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പണ്ഡിത ദര്‍സിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
പ്രത്യേകം തിരഞ്ഞെടുത്ത പണ്ഡിതന്മാര്ക്കാണ് ആദ്യബാച്ചില്‍ പ്രവേശനം നല്‍കുക. ഇവര്‍ മുശാവറ അംഗീകരിച്ച നിബന്ധനകള്‍ പാലിക്കുന്ന സ്വദേശമോ ജോലിയോ കൊണ്ടോ പാലക്കാട് ജില്ലാക്കാരായിരിക്കണം. പണ്ഡിതദര്‍സ് നടത്തിപ്പിനായി ജില്ലാ മുശാവറയുടെ മേല്‍നോട്ടത്തില്‍ കെ.സി അബൂബക്കര്‍ ദാരിമി ചെയര്‍മാനായും, ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വലപ്പുഴ കണ് വീനറായും സ്ഥിരം സമിതിയേയും തിരഞ്ഞെടുത്തു. അബ്ബാസ് മളാഹിരി കൈപ്പുറം, ഹബീബ് ഫൈസി കോട്ടോപ്പാടം, സക്കീര്‍ ഹുസൈന് ദാരിമി ഇരിമ്പിലാശ്ശേരി എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.
സമസ്ത ജില്ലാ കാര്യാലയത്തില്‍ ചേര്‍ന്ന യോഗം ജില്ലാ ട്രഷറര്‍ പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലക്കിടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അലവി ഫൈസി കുളപ്പറമ്പ് അധ്യ ക്ഷനായി.സി.മുഹമ്മദലി ഫൈസി, ബഷീര്‍ ഫൈസി ആനക്കര, എം.പി അബ്ദുല്‍ കാദര്‍ ദാരിമി, ടി.പി ഹംസ ഫൈസി പാലക്കാട്, ടി.പി അബൂബക്കര്‍ മുസ് ലിയാര്‍, അബ്ബാസ് മളാഹിരി കൈപ്പു റം, ഹബീബ് ഫൈസി കോട്ടോപ്പാടം, സ്വാലിഹ് ഫൈസി പള്ളിക്കുറുപ്പ്, ഇസ്മായില്‍ ദാരിമി ഉളികുത്താംപാടം, ഇബ്രാഹിം ദാരിമി, ജില്ലാ വര്‍ക്കിങ് സെക്രട്ടറി കെ.സി അബൂബക്കര്‍ ദാരിമി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി എന്നിവര്‍ സംസാരിച്ചു.
