മണ്ണാര്‍ക്കാട്: എം.ഇ.എസ്. അറുപതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തോ ടനുബന്ധിച്ച് പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ് എന്‍.സി.സി. ആര്‍മി, നേവി യൂണിറ്റു കള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.എം ഇ. സിനെ പ്രതിനിധീകരിച്ച് കൊണ്ട് ലഭിച്ച ഈ അവസരം കേഡറ്റുകള്‍ക്കും കല്ലടി കോളജിനും ഏറെ അഭിമാനകരമായ നിമിഷമായി മാറി. മികച്ച പരി ശീലനത്തിലൂടെ നേടിയ അച്ചടക്കവും നേതൃത്വപാടവവും ദേശസ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് കേഡറ്റുകള്‍ ചടങ്ങില്‍ ശ്രദ്ധേയമായ സാന്നിധ്യവുമായി.
