എടത്തനാട്ടുകര: എടത്തനാട്ടുകര-പൊന്‍പാറ റോഡില്‍ പുളിയംതോടിന് കുറുകെയുള്ള പിലാച്ചോല പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത് യാത്രക്കാര്‍ക്ക് അപകടഭീഷണിയാ കുന്നു.പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കൈവരികള്‍ തകര്‍ന്ന നിലയിലായിട്ടും അധികൃതര്‍ അപകട മുന്നറിയിപ്പിനായി റിബണ്‍ മാത്രം കെട്ടിയിരിക്കുകയാണ്.
എടത്തനാട്ടുകരയില്‍ നിന്നും മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് വഴി ഊട്ടിയിലേക്കുള്ള എളുപ്പവഴിയായതിനാല്‍ നിത്യേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡുകൂടിയാ ണിത്.വളവും വീതി കുറഞ്ഞ ഭാഗവുമായതിനാല്‍ രാത്രികാലങ്ങളിലും മഴയുള്ള സമയങ്ങളിലും അപകടസാധ്യത ഏറെയാണ്. ഇവിടെ വാഹനങ്ങള്‍ നിയന്ത്രണംവിട്ടാല്‍ നേരെ പതിക്കുക തോട്ടിലേക്കായിരിക്കും. അപകടങ്ങള്‍ ഒഴിവാക്കാനായി താല്‍ക്കാലികമായി കെട്ടിയിരിക്കുന്ന റിബണില്‍ മാത്രമാണ് ഇപ്പോഴത്തെ സുരക്ഷാസംവിധാനം.
അടിയന്തരമായി പാലത്തിന്റെ കൈവരികള്‍ പുനര്‍നിര്‍മിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാ ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
